Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് രക്ഷാമാർഗമൊരുക്കും : വി ഡി സതീശൻ

തിരുവനന്തപുരം : കേരളത്തിലെ തകർന്നടിഞ്ഞ ഉന്നത വിദ്യാഭ്യാസരംഗത്തെ രക്ഷിക്കുന്നതിന് ആശയങ്ങൾ ആവിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ 23 -മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഒട്ടുമിക്ക സർവകലാശാലകളിലും വിസി നിയമനം മുടങ്ങിയിരിക്കുന്നുവെന്നും കാമ്പസുകളിൽ അക്രമവും അരാജകത്വവും മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു .  സർവ്വകലാശാലകളുടെ അക്കാദമിക് ഭരണ സാമ്പത്തിക കാര്യങ്ങളിൽ സർക്കാരും വകുപ്പ് മന്ത്രിയും അനുവദനീയമല്ലാത്ത അധികാരവും കൈകടത്തലും നടത്തുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.നാലുവർഷ ബിരുദ കോഴ്സുകളുടെ കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തതയും ആശയകുഴപ്പവും പരിഹരിക്കാനുള്ള മാർഗങ്ങൾ സ്വരൂപിക്കാനുള്ള സംവിധാനമൊരുക്കുമെന്നുംപ്രതിപക്ഷനേതാവ് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ്‌ ഒ. റ്റി.പ്രകാശ് അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവന നൽകിയ വിദ്യാഭ്യാസവിചക്ഷണനുള്ള ഉമ്മൻ‌ചാണ്ടി സ്മാരക പ്രജ്ഞാന ശ്രേഷ്ഠ പുരസ്‌കാരം ഡോ. എ. സുകുമാരൻ നായർക്ക് മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. രമേശ്‌ ചെന്നിത്തല എം എൽ എ യിൽ നിന്നും ഡോ. അച്യുത് ശങ്കർ എസ്. നായർ പുരസ്‌കാരം ഏറ്റുവാങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കരസഭാക്കേസ് : സുപ്രീംകോടതി നിലപാടിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ

കോട്ടയം: മലങ്കരസഭാതർക്കത്തിലെ മുൻകാല വിധികളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. മലങ്കരസഭയുടെ പള്ളികളിലെ വിശ്വാസികളുടെയും,എതിർ കക്ഷികളുടെയും എണ്ണം എടുക്കുന്നത് മുൻ ഉത്തരവുകളിൽ മാറ്റം വരുത്തുന്നതിനല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ...

യുവാവിന്റെ മരണത്തിൽ ദുരൂഹത ; പെൺസുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം : കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍.മാതിരപ്പള്ളി സ്വദേശി അൻസിലാണ് ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മരിച്ചത്. സുഹൃത്തായ കോതമംഗലം ചേലാട് സ്വദേശിനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 30...
- Advertisment -

Most Popular

- Advertisement -