Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeSportsചാമ്പ്യൻസ് ട്രോഫി...

ചാമ്പ്യൻസ് ട്രോഫി : ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ പോകില്ല : ബിസിസിഐ

മുംബൈ : അടുത്ത വർഷം നടക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ.ഇന്ത്യയുടെ മത്സരങ്ങൾ മുഴുവൻ ലാഹോറിൽ നടത്താമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിർദ്ദേശവും ബിസിസിഐ തള്ളി.ഇന്ത്യയുടെ മത്സരം ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നും ബിസിസിഐ ആവശ്യപ്പെട്ടു.

ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാക്കിസ്ഥാനിൽ നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്.ഇന്ത്യക്കും പാകിസ്താനും പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ലാഹോർ ,കറാച്ചി, റാവൽപിണ്ടി എന്നിവയാണ് ടൂർണമെന്റിനുള്ള വേദി.

എന്നാൽ സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ടൂർണമെന്റിനായി പാക്കിസ്ഥാനിലേക്ക് പോകില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.2008 മുംബൈ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീം പോയിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓട്ടോറിക്ഷയിൽ നിന്ന് കഞ്ചാവ് പിടികൂടി: മൂന്നുപേർ അറസ്റ്റിൽ

പത്തനംതിട്ട : ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി  ഓട്ടോറിക്ഷയിൽ പോയ  മൂന്നുപേരെ പോലീസ് പിടികൂടി. വെട്ടിപ്രം സുബല പാർക്കിന് സമീപത്തുനിന്നും ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത കടമ്മനിട്ട...

അതിതീവ്രമഴയ്ക്ക് സാധ്യത : 3 ജില്ലകളിൽ റെഡ് അലർട്ട്

കോട്ടയം : അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്,...
- Advertisment -

Most Popular

- Advertisement -