Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsമാതാ അമൃതാനന്ദമയി...

മാതാ അമൃതാനന്ദമയി ദേവിയുടെ ജൻമനാൾ : തൃക്കാർത്തിക മഹോത്സവവും കാരുണ്യാമൃതം സേവാ പദ്ധതിയും

തിരുവല്ല :  മാതാ അമൃതാനന്ദമയി ദേവിയുടെ ജൻമനാളായ തൃക്കാർത്തിക ദിനമായ ഇന്ന് അമൃതാ യുവധർമ്മധാര തിരുവല്ലാ ഘടകം സംഘടിപ്പിച്ച കാരുണ്യാമൃതം പദ്ധതിക്ക് തുടക്കമായി. വയോധികരായ 72 അച്‌ഛനമ്മമാർക്ക് വസ്ത്രദാനവും 72 കുടുംബങ്ങൾ മരണ ശേഷം അവരുടെ ദൃഷ്ടിദാന സമ്മത പത്രിക കൈമാറുകയും ചെയ്തു.

തിരുവല്ല മഠത്തിൽ  സ്വാമിനി ഭവ്യാമൃത പ്രാണായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മുൻ നഗരസഭ ചെയർമാൻ ആർ ജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ  റീനാ വിശാൽ, ബി.ജെ പി മണ്ഡലം പ്രസിഡൻ്റ് രാജേഷ് കൃഷ്ണ, ആശ്രമം കാര്യ ദർശ്ശി പ്രേംകുമാർ തിരുമൂലപുരം എന്നിവർ പ്രസംഗിച്ചു.

നേത്രദാനത്തിൻ്റെ മഹത്വം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്ന വിധത്തിലുളള കൗൺസിലിങ്ങ് ക്ലാസ്സുകൾ നടത്താനും പുതുതലമുറക്ക്  കാരുണ്യ പദ്ധതികളോട് താൽപര്യം തോന്നുന്ന വിധത്തിൽ ക്ലാസ്സുകൾ തയ്യാറാക്കാനും  യോഗത്തിൽ  തീരുമാനിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടെണ്ണല്‍ മേയ് നാലിന് : ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങൾ വിലയിരുത്തി

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഒരുക്കം ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തി. വോട്ടെണ്ണല്‍ ദിനമായ മേയ് നാലിന് രാവിലെ 5:30 ന്...

അജിത് പവാറിന്റെ സംസ്കാരം നാളെ ബാരാമതിയിൽ

ന്യൂഡൽഹി: ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്കാരം നാളെ ബാരാമതിയിൽ നടക്കും. അജിത്തിന്റെ മൃതദേഹം ബാരാമതിയിലെ ആശുപത്രിയിൽനിന്ന് വിദ്യ പ്രതിസ്ഥാൻ മൈതാനത്തേക്ക് പൊതുദർശനത്തിനായി കൊണ്ടുപോയി. അജിത് പവാറിനൊപ്പം യാത്ര...
- Advertisment -

Most Popular

- Advertisement -