Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് മെഡിക്കൽ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തം

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ പുക കണ്ടതിനെ തുടർന്ന് രോഗികളെ ഒഴിപ്പിച്ചു .ഇന്നലെ രാത്രി എട്ടോടെയാണ് അപകടം ഉണ്ടായത്. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

അ‍ഞ്ചു മൃതദേഹങ്ങൾ ക്വാഷ്വാലിറ്റിയില്‍ നിന്ന് അധികൃതർ മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളേജിലെ പ്രധാന കെട്ടിടത്തിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. കെട്ടിടം പൂർണമായും പൊലീസ് സീൽ ചെയ്തു.സംഭവത്തിൽ 3 പേർ ശ്വാസംമുട്ടി മരിച്ചതായി ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു. എന്നാൽ ആരോപണം മെഡിക്കൽ കോളജ് സൂപ്രണ്ട് തള്ളി. മെഡിക്കൽ ബോർഡ് ഇന്നു യോഗം ചേരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2024-25 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന ഏപ്രിൽ 17ന്...

രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച്‌ കുരുവട്ടുർ സാവിയത്തുല്‍ സൂഫിയ പ്രതിനിധികള്‍

തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച്‌ കുരുവട്ടുർ സാവിയത്തുല്‍ സൂഫിയ പ്രതിനിധികള്‍. തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിലെത്തിയായിരുന്നു സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങള്‍ക്ക് പിന്തുണയും അഭിനന്ദനവും...
- Advertisment -

Most Popular

- Advertisement -