Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsകേന്ദ്രാവിഷ്‌കൃത പദ്ധതികള്‍...

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറാവണം: ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ കേരളത്തിലെ പുതിയ സര്‍ക്കാര്‍ തയാറാവണമെന്ന് ബിജെപി സംസ്ഥാന നേതൃയോഗം പാസാക്കിയ രാഷ്‌ട്രീയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പിഎം ശ്രീ, ആയുഷ്മാന്‍ ഭാരത്, പിഎംആവാസ് അടക്കമുള്ള കേന്ദ്രപദ്ധതികള്‍ സാധാരണക്കാരുടെ വിദ്യാഭ്യാസ, ചികിത്സാ, ഭവന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളവയാണ്. രാഷ്‌ട്രീയം മാറ്റിവെച്ച് പദ്ധതികള്‍ നടപ്പാക്കണം.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായത് ചരിത്രനേട്ടമാണെന്നും മൂന്നു സീറ്റുകള്‍ വിജയിച്ചത് ഇടതു വലതു മുന്നണികള്‍ക്ക് ബദലായി മൂന്നാം ശക്തിയായി ബിജെപി മാറിയതിന്റെ തെളിവാണെന്നും രാഷ്‌ട്രീയ പ്രമേയം വിശദീകരിച്ചു.

ഒബിസി സംവരണത്തിന്റെ മറവില്‍ മതസംവരണം നടപ്പാക്കരുത്, ഒബിസി, എസ് സി, എസ്ടി, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിവരുടെ സംവരണം ഉറപ്പാക്കുക, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുക, കേരളത്തിലെ യുവാക്കളെ മതമൗലികവാദ സംഘടനകളില്‍ നിന്നും ലഹരിവ്യാപനത്തില്‍ നിന്നും മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുക്രൈൻ വിഷയത്തിൽ ഇടപെട്ടത്തിന് ട്രംപിനും മോദിക്കും നന്ദിപറഞ്ഞ് പുടിൻ

മോസ്കോ : യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള ആ​ഗോള നേതാക്കളുടെ ശ്രമങ്ങൾക്ക് നന്ദിയറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍.യുക്രൈനുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന്...

യോഗോത്സവം–2026 ആഘോഷിച്ചു

തിരുവല്ല: ഓമന സ്നേഹതീരം പകൽവീട്ടിൽ സംഘടിപ്പിച്ച യോഗോത്സവം–2026 വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ശരീരത്തിനും മനസ്സിനും ആനന്ദം പകരുന്ന മികച്ച ജീവിതചര്യയാണ് യോഗയെന്ന് അഡ്വ. വർഗീസ് മാമൻ എം.എൽ.എ. പറഞ്ഞു. യോഗോത്സവം ഉദ്ഘാടനം ചെയ്ത്...
- Advertisment -

Most Popular

- Advertisement -