Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeHealthന്യൂറോളജി ശില്പശാല...

ന്യൂറോളജി ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടന്നു . തലവേദനകളെപ്പറ്റിയും കാരണം കണ്ടെത്തി തലവേദന ചികിത്സിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റിയും ചർച്ച ചെയ്യുവാനായി സംഘടിപ്പിച്ച ശില്പശാലയിൽ ന്യൂറോളജി, ഇന്റേണൽ മെഡിസിൻ , ഫാമിലി മെഡിസിൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരും ക്ലിനിക്കൽ ഫാർമസിസ്റ്റുകളും ന്യൂറോളജി നഴ്സുമാരും അടക്കം 130 ഓളം പേർ പങ്കെടുത്തു.

ശില്പശാലയുടെ ഉദ്ഘാടനം ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര നിർവഹിച്ചു . ന്യൂറോളജി വിഭാഗം മേധാവി ഡോ ജോൺ കെ ജോൺ ,സീനിയർ കൺസൾട്ടൻറുമാരായ ഡോ അനിൽകുമാർ ശിവൻ, ഡോ ജോബൻ ജോൺ , കൺസൾട്ടന്റുമാരായ ഡോ അർച്ചന എം , ഡോ ജെറി എ ജോർജ് , ഡോ ഹരികൃഷ്ണൻ ആർ എന്നിവർ ക്ലാസുകൾ നയിച്ചു .

ന്യൂറോളജി വിഭാഗത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ പരമ്പരയിലെ ആദ്യ ശില്പശാലയാണ് കഴിഞ്ഞത്.  പ്രമുഖരായ ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി രണ്ടാമത്തെ ശില്പശാല നവംബർ 30 ന് നടത്തുവാൻ നിശ്ചയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമുദ്രമേഖലയ്ക്ക് മുകളിൽ വ്യോമപാത 40 ദിവസത്തേക്ക് നിയന്ത്രിച്ച് ചൈന

ബെയ്ജിങ്‌ : വ്യക്തമായ കാരണങ്ങളില്ലാതെ ചൈന തങ്ങളുടെ സമുദ്രമേഖലയിലെ വ്യോമപാത 40 ദിവസത്തേക്ക് നിയന്ത്രിച്ച് ചൈന. സാധാരണഗതിയിൽ ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസങ്ങൾക്കായിട്ടാണ് ചൈന ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളത്.എന്നാൽ, ഇത്തവണ മാർച്ച്...

ഏഴ് അവലോകന യോഗങ്ങൾ വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : എക്സിറ്റ് പോളുകൾ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഏഴ് വ്യത്യസ്ത യോഗങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുക.വീണ്ടും  അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കേണ്ട നൂറുദിന കർമ്മ പരിപാടികൾ യോഗത്തിൽ...
- Advertisment -

Most Popular

- Advertisement -