Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഅനുസ്മരണ സമ്മേളനവും...

അനുസ്മരണ സമ്മേളനവും ഗാനാഞ്ജലിയും

ചങ്ങനാശ്ശേരി : 20 ഭാക്ഷകളിലായി അമ്പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ച വിശ്രുത ഗായിക എസ് ജാനകിയുടെ സ്മരണക്കായി വെരൂർ പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനവും എസ് ജാനകി ഗാനങ്ങൾ കോർത്തിണക്കിയ ഗാനാഞ്ജലിയും നടന്നു.

ലൈബ്രറി പ്രസിഡന്റ്‌ കെ ജെ ജോസഫ് അധ്യക്ഷത വഹിച്ചു. നെടുകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ് ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പൽ ജിജി ടെസ് എസ് ജാനകിക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു. ലൈബ്രറി കൗൺസിൽ അംഗവും കേരള കോൺഗ്രസ്‌ വൈസ് ചെയർമാനുമായ വി ജെ ലാലി അനുസ്മരണ പ്രസംഗം നടത്തി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വീണ ദിലീപ്, എഴുത്തുകാരൻ തോംസൺ ആന്റണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷേർലി തോമസ്, അഡ്വ. പ അ നവാസ്, ടോം കായിത്തറ, വര്ഗീസ് തൈക്കാട്ടുശ്ശേരി, ജോസി കൊന്നോത്ത്, ബെസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

എസ് ജാനകി ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച ‘ഗാനാഞ്ജലി’ ലിജോ മത്തായി, വിൻസി രാജേഷ് എന്നിവർ ചേർന്ന് പാടിയ യുഗ്മ ഗാനത്തോടെ തുടക്കം കുറിച്ചു. ഗായകരായ ജയമ്മ ഷാജി, ജിഷ, ഫാഹിമ, അക്ഷിക റെജി, അന്ന ടോം, റോണി കൊന്നോത്ത് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 03/04/2024 Fifty Fifty FF 90

1st Prize Rs.1,00,00,000/- :FW 506256 Consolation Prize Rs.8,000/- FN 506256 FO 506256 FP 506256 FR 506256 FS 506256 FT 506256 FU 506256 FV 506256 FX 506256...

അയ്യപ്പഭക്തരോട് അപമര്യാദയായി പെരുമാറരുതെന്നു പൊലീസിന് നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി : അയ്യപ്പഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നു പൊലീസിന് നിർദ്ദേശം നൽകി ഹൈക്കോടതി. വിഷയങ്ങൾ നാളെ (ബുധൻ) കോടതി വീണ്ടും വിശദമായി പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നും പതിനെട്ടാം പടിയിൽ...
- Advertisment -

Most Popular

- Advertisement -