Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiബ്രിക്സ് ഉച്ചകോടിയിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി റഷ്യയിലേക്ക് 

ന്യൂഡൽഹി : പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ കസാനയിലേക്ക് പുറപ്പെട്ടു.രണ്ടു ദിവസത്തെ സന്ദർശന വേളയിൽ ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.ഈ വർഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത്. ജൂലൈയിൽ മോസ്‌കോയിൽ നടന്ന 22-ാമത് ഇന്ത്യ-റഷ്യ  ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

അതേസമയം,റഷ്യൻ സൈന്യത്തിൽ അനധികൃതമായി ചേർത്ത 85 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചുവെന്നും 20 ഇന്ത്യക്കാരെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ജൂലൈയിൽ മോസ്‌കോയിൽ പുടിനുമായി നടത്തിയ ചർച്ചയിൽ റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്ന കാര്യം പ്രധാനമന്ത്രി മോദി ശക്തമായി ഉന്നയിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെല്ലിൻ്റെ താങ്ങുവില 40 രൂപയാക്കി ഉയർത്തണം : ഗ്രെയ്റ്റർ കുട്ടനാട് കർഷക കൺവൻഷൻ

ചങ്ങനാശേരി : കർഷകർക്ക് അർഹമായ നെല്ലിൻ്റെ വില ക്വിറ്റലിന് 4000 രൂപയായി ഉയർത്തി കർഷകരെ രക്ഷിക്കണമെന്നും പ്രകടനപത്രിയിൽ പ്രഖ്യാപിച്ചിരുന്ന നെല്ലിന്റെ വിലയുടെ കാര്യത്തിൽ സർക്കാർ മൗനം വെടിയണമെന്നും ഗ്രേറ്റർ കുട്ടനാട് ഡെവലപ്മെന്റ് കമ്മ്യൂണിറ്റി...

തിരുവല്ലയുടെ ചരിത്രവും പൈതൃകവും ; ഡോക്യുമെൻ്ററി പരമ്പരയുമായി കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ്

തിരുവല്ല: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസ്സിയുടെ നേതൃത്വത്തിലുള്ള കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് തിരുവല്ലയുടെ ചരിത്രവും കലാരൂപങ്ങളും, സാംസ്കാരിക പൈതൃകവും പ്രമേയമാക്കി ഒരു ഡോക്യുമെൻ്ററി പരമ്പര ആരംഭിക്കുന്നു. നമ്മുടെ നാടിൻ്റെ പ്രാദേശിക ചരിത്രം, ആരാധനാ...
- Advertisment -

Most Popular

- Advertisement -