Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപി ദേശീയ...

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്ത് ഉച്ചയ്‌ക്ക് 2 മണിക്ക് ഇടപ്പഴഞ്ഞി ആര്‍ ഡി ആര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ഡിഎ മാര്‍ഗരേഖ ദേശീയ അധ്യക്ഷന്‍ പ്രകാശനം ചെയ്യും.

എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്ന വികസിത കേരളം മാര്‍ഗരേഖ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിക്കും. ‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന തലവാചകത്തോടെയാണ് ഭാവികേരള വികസനത്തിനുള്ള മാര്‍ഗരേഖ എന്‍ ഡി എ പുറത്തിറക്കുന്നത്. കേരള വികസനത്തിന് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളും മാര്‍ഗരേഖയിലുണ്ട്.

എന്‍ഡിഎ നേതാക്കളായ സാബു എം. ജേക്കബ്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും മാര്‍ഗരേഖയെപ്പറ്റി ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ സംസാരിക്കും. ബി ജെ പി കേരളം പ്രഭാരി പ്രകാശ് ജാവദേക്കര്‍, തെരഞ്ഞെടുപ്പ് പ്രഭാരി വിനോദ് താവഡെ, സഹ പ്രഭാരി ശോഭ കരന്തലജെ എന്നിവര്‍ ചടങ്ങിൽ പ്രസംഗിക്കും.

ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് കേരളത്തില്‍ രണ്ട് ദിവസമാണ് തെരഞ്ഞടുപ്പ് പ്രചാരണ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും ഫോണും കവർന്നു: നാലുപേർ പിടിയിൽ

കോട്ടയം : ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ നാലു പ്രതികൾ പിടിയിൽ. പനച്ചിക്കാട് മൂലേടം പൂവൻതുരുത്ത്സ്വദേശികളായ നാലു പേരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ...

ഫോക്സ് വാഗൺ ടിഗ്വാൻ ആർ-ലൈൻ വിഷുവിന്

കൊച്ചി: ഫോക്സ് വാഗൺ ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ടിഗ്വാന്റെ ആർ-ലൈൻ പതിപ്പ് ഏപ്രിൽ 14  വിഷുദിനത്തിൽ വിപണിയിലെത്തും. വാഹനത്തിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പ്രീമിയം എസ്യുവിസ്പോർട്ടിയർ പതിപ്പായിട്ടാണ് ടിഗ്വാൻ ആർ-ലൈൻ...
- Advertisment -

Most Popular

- Advertisement -