Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeCareerമുറിഞ്ഞകല്ലിൽ അപകടങ്ങൾ...

മുറിഞ്ഞകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

കോന്നി : പുനലൂർ – മൂവാറ്റുപുഴ പ്രധാനപാതയിൽ മുറിഞ്ഞകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം ഉണ്ടായത് ഇന്ന് ഉച്ചയ്ക്ക്. അപകടത്തിൽ ആന്ധ്രാ സ്വദേശികളായ 5 പേർക്ക് പരുക്കേറ്റു. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ അപകടത്തിന് തൊട്ടു മുൻപ് എലിയറക്കലിന് സമീപം പേരൂർകുളത്ത് ഫർണിച്ചർ കയറ്റി വന്ന പിക് അപ് വാനിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശികളായ 3 പേർക്ക് പരുക്കേറ്റു. ഇവരെയും കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ആഴ്ച മുറിഞ്ഞ കല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചതിൻ്റെ ഭീതി ഒഴിയും മുൻപേയാണ് മുറിഞ്ഞകല്ലിൽ വീണ്ടും അപകടങ്ങൾ തുടർക്കഥയാകുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാർഷിക പൊതുയോഗവും  മന്നം സ്മാരക മന്ദിരം ഉദ്ഘാടനവും

മല്ലപ്പള്ളി: 1328 നമ്പർ മല്ലപ്പള്ളി വെസ്റ്റ് എൻഎസ്എസ് കരയോഗത്തിന്റെ 83 വാർഷിക പൊതുയോഗവും പുതുതായി നിർമ്മിച്ച മന്നം സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും നടന്നു. മല്ലപ്പള്ളി താലൂക്ക് എൻ.എസ് എസ്  യൂണിയൻ പ്രസിഡൻ്റും കരയോഗം...

‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ : സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ഓട്ടോറിക്ഷകളിൽ 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം'എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഗതാഗത വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കും.ഗതാ​ഗത മന്ത്രിയുമായി സംയുക്ത തൊഴിലാളി യൂണിയൻ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട്...
- Advertisment -

Most Popular

- Advertisement -