Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎ.സി കനാലിൽ പോള...

എ.സി കനാലിൽ പോള നീക്കം ചെയ്യൽ ആരംഭിച്ചു

ആലപ്പുഴ : വേമ്പനാട് കായൽ ശുചീകരണത്തിന്റെ ഭാഗമായി രാമങ്കരി ഗ്രാമപഞ്ചായത്ത് പരിധിയിലെ എസി കനാലിലെ പോള നീക്കം ചെയുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രാജുമോൻ പോള വാരൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,16,000 രൂപ ചെലവിലാണ് പോള നീക്കംചെയ്യുന്നത്. ആദ്യഘട്ടത്തിൽ കനാലിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിൽ ഹിറ്റാച്ചി ഉപയോഗിച്ച് ശുചീകരിക്കും. നാലു ദിവസത്തിനുള്ളിൽ പോള മുഴുവനായി നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കും. വേമ്പനാട് കായൽ പുനരുജ്ജീവന, സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ ജലാശയങ്ങൾ മുൻപും ശുചീകരിച്ചിട്ടുണ്ട്. വിവിധ വാർഡുകളിലെ തോടുകൾ വൃത്തിയാക്കുന്നതിന് ആറരലക്ഷത്തോളം രൂപയുടെ പദ്ധതിയും ഉടൻ നടപ്പിലാക്കും.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ സജീവ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിമാനം സ്റ്റക്കാകുന്നത് പോലെ തോന്നി : കണ്ണ് തുറന്ന് നോക്കിയപ്പോൾ ജീവനുണ്ടെന്ന് ബോധ്യമായി:  രക്ഷപ്പെട്ട ഏക യാത്രികൻ

അഹമ്മദാബാദ്: കണ്ണിന് മുന്നില്‍ നടന്ന അപകടത്തെക്കുറിച്ച് വിവരിച്ച് അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രികന്‍ രമേശ് വിസ്വാഷ് കുമാര്‍. വിമാനം പറന്നുയരുന്നതിനിടയില്‍ സ്റ്റക്കാകുന്ന പോലെ തോന്നിയെന്നും പെട്ടന്ന് വിമാനത്തിനുള്ളില്‍ ലൈറ്റ് ഓണ്‍...

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് 6 വയസ്സ്കാരിക്ക്  ആദരവ്

കുറ്റൂർ/തിരുവല്ല: ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് 6 വയസ്സ് കാരിക്ക് യൂത്ത് കോൺഗ്രസ്‌ ആദരവ്. കഥകളിയിലെ 24 അടിസ്ഥാന ഹസ്ത മുദ്രകൾ, മുദ്രാനാമങ്ങൾ തെറ്റാതെ  26 സെക്കന്റ്‌ 5 മില്ലി സെക്കന്റ്‌ കൊണ്ട്...
- Advertisment -

Most Popular

- Advertisement -