Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവാഹനപരിശോധനയ്ക്കിടെ സ്കൂട്ടർ...

വാഹനപരിശോധനയ്ക്കിടെ സ്കൂട്ടർ മോഷ്ടാവ്  പോലീസിന്റെ പിടിയിൽ

പത്തനംതിട്ട : എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിക്ക് മുന്നിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്നയാളെ പെരുമ്പുഴയിൽ വച്ച് വാഹനപരിശോധനയ്ക്കിടെ റാന്നി പോലീസ് പിടികൂടി. വടശ്ശേരിക്കര ചെറുകുളഞ്ഞി പൂവത്തുംതറയിൽ റിൻസൻ മാത്യു (36) വിനെയാണ് എസ് ഐ റെജി തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എ എസ് ഐമാരായ അജു കെ അലി, സൂരജ്, എസ് സി പി ഓ  അജാസ്, സി പി ഓമാരായ പ്രസാദ്, നിധിൻ എന്നിവരുമൊത്ത് വാഹനങ്ങൾ പരിശോധിക്കവേ,  21 ന് ഉച്ചക്ക് 12.30 ന് ശേഷമാണ് ഇയാൾ പോലീസിന്റെ വലയിൽ കുടുങ്ങിയത്.

പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയിൽ റാന്നി ഭാഗത്തുനിന്നും സ്കൂട്ടർ ഓടിച്ചുവന്ന റിൻസൻ മാത്യു പോലീസിനെ കണ്ടു പരിഭ്രമിച്ചു. സംശയം തോന്നിയ പോലീസ് ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ ആണ് മോഷണ വാഹനമാണന്ന് പോലീസ് അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ഫെബ്രുവരി 14 ന് മോഷ്ടിച്ച സ്കൂട്ടർ റിൻസൻ  ഉപയോഗിച്ച് വരികയായിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും മറ്റ് നടപടികൾക്ക് ശേഷം  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് പുരസ്‌കാരങ്ങൾ  നൽകും. സംസ്ഥാന തലത്തിൽ മികച്ച ക്ഷീരകർഷകൻ, മികച്ച വാണിജ്യ ക്ഷീര കർഷകൻ, മികച്ച സമ്മിശ്ര കർഷൻ  എന്നീ വിഭാഗങ്ങളിലെ...

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവല്ല : മൂന്നാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത് . എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം...
- Advertisment -

Most Popular

- Advertisement -