Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമാലിന്യമുക്തം നവകേരളം...

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ : കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും

തിരുവനന്തപുരം : മാലിന്യ സംസ്‌കരണത്തിൽ കുട്ടികൾക്ക് അവബോധം നൽകുന്നതിനും മാലിന്യമുക്തം നവകേരളത്തിലേക്ക് പുതുതലമുറയുടെ ആശയങ്ങൾ ഉൾപ്പെടുത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്ന് രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ ഹരിതസഭ സംഘടിപ്പിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി 97425 കുട്ടികൾ ശിശുദിനത്തിലും പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിൽ 69825 കുട്ടികൾ അടുത്ത ദിവസങ്ങളിലായി നടക്കുന്ന ഹരിതസഭയിലും പങ്കെടുക്കും.

മാലിന്യ നിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങൾ കുട്ടികളിലൂടെ സമൂഹത്തിനു പകർന്ന് നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഹരിതസഭ സംഘടിപ്പിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു

തിരുവല്ല : കെ പി എം എസ് നിരണം യൂണിയൻ മഹാത്മാ അയ്യങ്കാളിയുടെ 162 മത് ജന്മദിനംആഘോഷിച്ചു.പനച്ചമൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നിരണം പഞ്ചായത്ത്മുക്കിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം...

ന്യൂനമര്‍ദ്ദം : ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ സാധ്യതയുള്ളത്. ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം...
- Advertisment -

Most Popular

- Advertisement -