തൃശൂർ : രാഷ്ട്രപതി ദ്രൗപദി മുര്‍മു 27-ന് ഗുരുവായൂർ ക്ഷേത്രദര്‍ശനത്തിനെത്തും. ഹെലികോപ്റ്ററിലെത്തുന്ന രാഷ്ട്രപതി വൈകീട്ട് 3.10ന് ഗുരുവായൂര്‍ ശ്രികൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങുന്ന രാഷ്ട്രപതി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 3.30നും 4നും ഇടയില്‍ ക്ഷേത്രദര്‍ശനം നടത്തും.
തുടർന്ന് വൈകീട്ട് 5ന് മടങ്ങും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡില്‍ 26നും 27നും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂര്‍ വീതം ഗതാഗത നിയന്ത്രണം ഉണ്ടാകും. ക്ഷേത്രദര്‍ശന സമയത്ത് ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല.





