Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎടത്വ പള്ളി...

എടത്വ പള്ളി തിരുനാളിന്  കൊടിയേറി

എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന്  കൊടിയേറി. മേയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും.പ്രധാന തിരുനാള്‍ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കു ചുറ്റും നടക്കും. എട്ടാമിടത്തിന് കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും.

മേയ് മൂന്നിന് രാവിലെ 5.45 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. ഇന്ന് പുലർച്ചെ  5.45 ന് മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കും, വിശുദ്ധ കുര്‍ബ്ബാനയ്ക്കും ശേഷം നടന്ന കൊടിയേറ്റ് കർമ്മം വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍  മുഖ്യകാര്‍മികത്വം വഹിച്ചു.

മെയ് ഏഴ് വരെ എല്ലാ ദിവസവും 4.30 ന് തമിഴ് കുര്‍ബാന, 5.45 ന്, 7.45 ന്, 10 ന്, വൈകുന്നേരം നാലിന്, ആറിന് മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, കുര്‍ബാന, രാത്രി ഏഴിന് കുരിശടിയില്‍ മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിറ്റുമിൻ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി  ബഹുജന മാർച്ച് നടത്തി

പുല്ലാട് : കോയിപ്രം പഞ്ചായത്തിലെ കടപ്രയിൽ പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബിറ്റുമിൻ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പ്ലാന്റിന് മുൻപിലേക്ക് ബഹുജന മാർച്ച് നടത്തി.ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ...

മൂക്കന്നൂർ പള്ളിയോടം, ആഞ്ഞിലിത്തടി ഘോഷയാത്രയ്ക്ക് സ്വീകരണം

കോഴഞ്ചേരി: വഞ്ചിപ്പാട്ടും ദേവ സ്തുതികളും നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ മൂക്കന്നൂർ പള്ളിയോടത്തിനായുളള ആഞ്ഞിലിത്തടി ഘോഷയാത്രയ്ക്ക് മൂക്കന്നൂർ മാലിപ്പുരയിൽ ആവേശേ ജ്വല സ്വീകരണം നൽകി. കഴിഞ്ഞ ദിവസം കണ്ടൻ പേരൂരിൽ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധ...
- Advertisment -

Most Popular

- Advertisement -