Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസിഐടിയു പ്രവർത്തകൻ...

സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ 8 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

റാന്നി : പെരുനാട് സിഐടിയു പ്രവർത്തകൻ ജിതിൻ (36) കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട 8 പേരും പൊലീസ് കസ്റ്റഡിയിൽ.നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്, മനീഷ്, ആരോമല്‍, മിധുന്‍, അഖില്‍ എന്നിവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. പ്രദേശത്തു നേരത്തേയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.

കൊലയ്ക്ക് പിന്നിൽ ആർ എസ് എസ്- ബിജെപി പ്രവർത്തകരാണെന്ന് സി പിഎം ജില്ലാ നേതൃത്വം ആരോപിച്ചു.എന്നാൽ കൊലപാതകത്തിന് പിന്നിൽ സിപിഎം ഡി വൈ എഫ് ഐ നേതാക്കൾക്ക് പങ്കുണ്ടെന്നും പോലീസ് കണ്ടെത്തിയിരിക്കുന്ന പ്രതികളായ നിഖിലേഷും സുമിത്തും സജീവ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകരാണെന്നും കൊലപാതകത്തിലെ സി പി എം പങ്ക് മറച്ചു വയ്ക്കുന്നതിനാണ് സിപിഎം ജില്ലാ സെക്രട്ടറി കൊലപാതക കുറ്റം ബിജെപിയുടെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമിച്ചതെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ ആരോപിച്ചു.

അതേസമയം , കൊലപാതക കാരണം രാഷ്ട്രീയ തർക്കമല്ലെന്നും വ്യക്തി വൈരാഗ്യമാണെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘര്‍ഷത്തിലാണ് ജിതിന് കുത്തേറ്റത്. അക്രമണ സമയത്ത് തടസം പിടിക്കാൻ എത്തിയ ആളാണ് ജിതിൻ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മരണം ദുഃഖകരം : ശക്തമായ നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണം ദുഃഖകരമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം...

പെസഹവ്യാഴം, ഈസ്റ്റര്‍ ദിനങ്ങളിലെ പരീക്ഷ ഒഴിവാക്കണം: കെ.സി.സി.

തിരുവല്ല: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന പെസഹാ, ഈസ്റ്റര്‍ ദിനങ്ങളില്‍ അഖിലേന്ത്യാ എന്‍ജിനീയറിംഗ് പരീക്ഷകള്‍ നടത്താനുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തീരുമാനവും ഓശാന ഞായറാഴ്ച ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന പരിശീലനവും ഉപേക്ഷിക്കണമെന്ന് കേരളത്തിലെ...
- Advertisment -

Most Popular

- Advertisement -