Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള എൻഡിഎ...

ആറന്മുള എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശപത്രിക സമർപ്പിച്ചു.

പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലം ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ് ജംഗ്ഷനില്‍ നിന്ന് പ്രകടനമായി കളക്ടറേറ്റില്‍ എത്തി 11. 55ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി ഉള്‍പ്പെടെയുള്ളവർ ഒപ്പം ഉണ്ടായിരുന്നു.

ആവേശോജ്വലമായാണ് കുമ്മനത്തിന്റെ പ്രചാരണം പുരോഗമിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയടക്കം ശ്രദ്ധേയമായ വിഷയങ്ങൾ ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ കുമ്മനത്തിലൂടെ വിജയപ്രതീക്ഷയിലാണ് ബിജെപി. ആറന്മുളയ്‌ക്കും പത്തനംതിട്ടയ്‌ക്കും ഒട്ടും അപരിചിതനല്ല കുമ്മനം. യുപിഎ ഭരണകാലത്തെ ഏറെ വിവാദമായ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നാളുകൾ നീണ്ടുനിന്ന സമരം നടത്തിയയാളാണ് കുമ്മനം രാജശേഖരൻ.

ആറന്മുള പൈതൃക ഗ്രാമ കർമ്മസമിതി അദ്ധ്യക്ഷനായി അദ്ദേഹം നടത്തിയ സമരം ഏറെ ശ്രദ്ധനേടി. സർക്കാരിന് പദ്ധതിയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നത് അദ്ദേഹത്തിന്റെ ഇടപെടലിന്റെ വിജയമായിട്ടാണ് കണ്ടെത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്ട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നത് വിലക്കി. കോവിഡ് കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്‌കൂളുകളിൽ നേരിട്ടാണ് ക്ലാസുകൾ...

കെ എസ് ആർ ടി സി റാന്നി സബ് ഡിപ്പോയ്ക്ക് മൂന്ന് ബസുകൾ അനുവദിച്ചു

റാന്നി : കെ എസ് ആർ ടി സി റാന്നി സബ് ഡിപ്പോയ്ക്ക് ദീർഘദൂര സർവീസ് ഉൾപ്പെടെ മൂന്ന് ബസ് സർവീസുകൾ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.റാന്നിയിലെ യാത്രാക്ലേശം പരിഹരിക്കണം...
- Advertisment -

Most Popular

- Advertisement -