Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മാളികപ്പുറം...

ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് : ഋഷികേശ് വർമയും എം.വൈഷ്ണവിയും ഇന്ന് പുറപ്പെടും

പന്തളം: ഈ വർഷത്തെ ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയും ഇക്കുറി ഋഷികേശ് വർമയും എം.വൈഷ്ണവിയും നറുക്കെടുക്കും. പന്തളം കൊട്ടാരത്തിൽ നിന്നും ഒക്ടോബർ 16 നാണ് ഇരുവരും പുറപ്പെടുക

പന്തളം നടുവിലേ മുറി കൊട്ടാരത്തിൽ മുൻ രാജപ്രതിനിധി പ്രദീപ് കുമാർ വർമയുടെ മകൾ പൂർണ വർമ – ഗിരീഷ് വിക്രം ദമ്പതികളുടെ മകനാണ് ഋഷികേശ് വർമ. പന്തളം വടക്കേടത്തു കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ  – പ്രീജ ദമ്പതികളുടെ മകളാണ് വൈഷ്ണവി

ഇന്ന്  ഉച്ചക്കു ശേഷം തിരുവാഭരണ മാളികയുടെ മുൻവശത്തുനിന്നും കെട്ടുനിറച്ച് വലിയകോയിക്കൽ ക്ഷേത്ര ദർശന ശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പമാണ് ശബരിമലക്ക് ഇരുവരും യാത്ര തിരിക്കുക. ഋഷികേശ് വർമ ശബരിമല മേൽശാന്തിയെയും വൈഷ്ണവി മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും. തുലാം ഒന്നിനാണ് നറുക്കെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം : അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു

ആലപ്പുഴ: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും, ആലപ്പുഴ ഫയർ റെസ്ക്യൂ വകുപ്പും സംയുക്തമായി  സന്നദ്ധ രക്ഷാപ്രവർത്തകസേനയായ അപ്ദമിത്ര പ്രവർത്തകരെ...

മുല്ലപ്പെരിയാറില്‍ 12 മാസത്തിനുള്ളില്‍ സമഗ്രസുരക്ഷാ പരിശോധന നടത്തും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന 12 മാസത്തിനുള്ളില്‍ നടത്തും.ന്യൂഡൽഹിയിൽ കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് നടന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സുരക്ഷാ പരിശോധന നടത്തിയതിന് ശേഷം മതി...
- Advertisment -

Most Popular

- Advertisement -