Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruരാഹുൽ മാങ്കൂട്ടത്തിലിനെ...

രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവര്‍ പിടിയില്‍

ബെംഗളൂരു : രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ .ബെംഗളൂരുവിലെ രാഷ്ട്രീയ ബന്ധമുള്ള ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലിനോക്കുന്ന മലയാളിയായ ജോസാണ് പിടിയിലായത്. രാഹുലിനെ ബെംഗളൂരുവിലെ ഒരു പ്രത്യേക കേന്ദ്രത്തില്‍ കൊണ്ടുവിട്ടെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും രാഹുലിനെ പിടികൂടാന്‍ കഴിഞ്ഞില്ല. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സഹായം രാഹുലിന് ലഭിക്കുന്നതായി പോലീസ് കരുതുന്നു. രാഹുൽ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇന്ന് എട്ടാം ദിനമാണ്. പൊലീസില്‍ നിന്ന് വിവരം ചോരുന്നതായും അന്വേഷണസംഘത്തിന് സംശയമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഫ്.സി.ആർ.എ – ഒന്നും മറച്ചുവെക്കാനില്ല : മലങ്കരസഭ

കോട്ടയം : എഫ്.സി.ആർ.എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ്. രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. എന്നാൽ  ചട്ടങ്ങൾ പരിഷ്ക്കരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്താമായിരുന്നു. എല്ലാവരെയും വിശ്വാസത്തിലെടുത്ത്...

ബിഎംഎസ് സ്ഥാപകദിനവും കുടുംബസംഗമവും

തിരുവല്ല : ബിഎംഎസ് സ്ഥാപകദിനവും  കുടുംബസംഗമവും തിരുവല്ല മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ നടന്നു. കുടുംബ സംഗമം ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന സമിതി അംഗം പി എസ് ശശി ഉദ്ഘാടനം ചെയ്തു. തിരുവല്ല...
- Advertisment -

Most Popular

- Advertisement -