Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്സ്.ആര്‍.ടി.സി

ആലപ്പുഴ : നെഹ്റു ട്രോഫി വളളംകളി കാണാന്‍  കെ.എസ്സ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു. നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന  കായല്‍ ജലോത്സവത്തിന് പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സ് ഒരുക്കി നെഹ്രുട്രോഫിയുടെ 1500(റോസ് കോര്‍ണര്‍),500 (വിക്ടറി ലൈന്‍)  എന്നീ കാറ്റഗറിയിലാണ് പ്രവേശനം.

മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് കെ.എസ്സ്.ആര്‍.ടി.സി ആലപ്പുഴ ഡിപ്പോയില്‍   നെഹ്രുട്രോഫി വളളം കളി കാണുവാന്‍ പാസ്സ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍  ആലപ്പുഴ ഡിപ്പോയില്‍ പ്രവർത്തനം ആരംഭിച്ചു. 100,200,400,500,1500,2500,  3000 രൂപ വരെയുളള എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും.

ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളും കൂടാതെ തിരുവനന്തപുരം, കൊല്ലം,കോട്ടയം, പത്തനം തിട്ട എന്നീ ജില്ലാ കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും ടിക്കറ്റ് വില്‍പന നടത്തുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരാർ കാലാവധി നീട്ടി നൽകണമെന്ന ആവശ്യം : കെ ആർ എഫ് ബി  എൻജിനീയറെ വിമർശിച്ച് മന്ത്രി

പത്തനംതിട്ട: അബാൻ മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരനു കാലാവധി നീട്ടി നൽകണമെന്ന ആവശ്യം ഉന്നയിച്ച കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയറെ വിമർശിച്ച് മന്ത്രി പി.കെ.ബഷീർ. താങ്കൾ സർക്കാരിന്റെ ഉദ്യോഗസ്ഥനോ അതോ കരാറുകാരന്റേതോ...

കഞ്ചാവ് വില്‍പന: അസം സ്വദേശിയെ  എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

ആലപ്പുഴ: മാന്നാറില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന അസം സ്വദേശിയെ രണ്ട് കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശി ബിനോയ് ഡൈമാറി (34) ആണ് പിടിയിലായത്. മാന്നാര്‍- മാവേലിക്കര റോഡില്‍...
- Advertisment -

Most Popular

- Advertisement -