Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിലെ തിയറ്ററുകളിൽ...

പത്തനംതിട്ടയിലെ തിയറ്ററുകളിൽ ലീഗൽ മെട്രോളജി പരിശോധന; അളവുതൂക്ക ലംഘനങ്ങൾ കണ്ടെത്തി

പത്തനംതിട്ട: ടൗണിലെ പ്രമുഖ തിയറ്ററുകളായ ധന്യ, രമ്യ, ട്രിനിറ്റി എന്നിവയിൽ ലീഗൽ മെട്രോളജി വകുപ്പ് മിന്നൽ പരിശോധന നടത്തി. തിയറ്ററുകളിൽ പ്രവർത്തിക്കുന്ന ലഘുഭക്ഷണ ശാലകളിൽ അളവിലും തൂക്കത്തിലും ക്രമക്കേട് കാട്ടുന്നുവെന്നും, എം.ആർ. പിയേക്കാൾ ഉയർന്ന തുക ഈടാക്കുന്നുവെന്നുമുള്ള പ്രേക്ഷകരുടെ പരാതികളെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്.
​
പാക്കറ്റ് ഭക്ഷണസാധനങ്ങളിൽ രേഖപ്പെടുത്തിയ അളവിലും കുറവ് കണ്ടെത്തി. കുപ്പിവെള്ളം, ശീതളപാനീയങ്ങൾ, സ്നാക്സുകൾ എന്നിവയ്ക്ക് എം.ആർ.പിയേക്കാൾ കൂടുതൽ തുക ഈടാക്കുന്നതായി സ്ഥിരീകരിച്ചു. ലഘുഭക്ഷണശാലകളിൽ ഉപയോഗിച്ച ചില അളവുപാത്രങ്ങൾ ലീഗൽ മെട്രോളജി വകുപ്പിന്റെ കൃത്യമായ പരിശോധനയ്ക്കും മുദ്രപതിപ്പിക്കലിനും വിധേയമാക്കിയിട്ടില്ലെന്ന് കണ്ടെത്തി.

​നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ജില്ലയിലെ മറ്റ് തിയറ്ററുകളിലും സമാനമായ രീതിയിൽ പരിശോധന ശക്തമാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. പൊതുജനങ്ങൾ ചൂഷണത്തിന് ഇരയായാൽ ഉടൻ തന്നെ ലീഗൽ മെട്രോളജി വകുപ്പിനെ വിവരമറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : ഇൻഷുറൻസ് പരിരക്ഷയുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തു വരുന്ന ഭക്തർക്കാണ് ഈ സംവിധാനം ഒരുക്കുന്നത്. അതിന് സർക്കാരിൽ നിന്ന്...

കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം നടന്നെന്നു പരാതി:2 ഉദ്യോഗസ്ഥാർക്ക് സസ്പെൻഷൻ

കണ്ണൂർ:കണ്ണൂരിൽ വീട്ടിലെ വോട്ടിൽ ആൾമാറാട്ടം നടന്നെന്നു എൽഡിഎഫിന്റെ പരാതിയിൽ പോളിങ് ഓഫിസർക്കും ബൂത്ത് ലെവൽ ഓഫിസർക്കും (ബിഎൽഒ) സസ്പെൻഷൻ.കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70 -ാം നമ്പര്‍ ബൂത്തിലെ വോട്ടിൽ ആണ് ആൾമാറാട്ടം നടന്നെന്ന...
- Advertisment -

Most Popular

- Advertisement -