Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsബംഗാൾ ഉൾക്കടലിൽ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം :  സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന് കേരളത്തിലെ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ ആൻഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതചുഴി  സ്ഥിതി ചെയ്യുന്നു. സെപ്റ്റംബർ  22 -ഓടെ  ഇത് വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങാനാണ് സാധ്യത. സെപ്റ്റംബർ 25 -ഓടെ മ്യാന്മാർ- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കൻ – വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് പുതിയ ന്യൂനമർദ്ദം  എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമ ബംഗാളിൽ കല്‍ക്കരി ഖനിയിൽ സ്ഫോടനം ; 7 പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ കല്‍ക്കരി ഖനിയിൽ വൻ സ്ഫോടനം. തൊഴിലാളികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ ​ഗം​ഗാറാംചാക് മൈനിം​ഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിലാണ്...

ഊർജ പ്രതിസന്ധി: പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യരുതെന്ന് കേന്ദ്രം

ന്യൂഡൽഹി: ഊർജ പ്രതിസന്ധിയിൽ പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ടന്ന് കേന്ദ്രം. ഗൾഫ് മേഖലയിൽ കുടുങ്ങി കിടക്കുന്ന കപ്പലുകളും നാവികരും സുരക്ഷിതരെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഹോർമൂസ് കടലിടുക്ക് കടന്ന രണ്ട് എൽപിജി...
- Advertisment -

Most Popular

- Advertisement -