തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി, മീന ഭരണി, കാർത്തിക ഉത്സവത്തിന് കൊടിയേറി. ദേവസ്വം പ്രസിഡന്റ് വി.കെ. മുരളീധരൻ നായർ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. സെക്രട്ടറി ജി. മനോജ് കുമാർ, ഖജാൻജി പി.ആർ.രാജേഷ്, മഹിളാ സമാജം പ്രസിഡണ്ട് അംബിക, സെക്രട്ടറി ബിന്ദു രാജേഷ്, പൗർണ്ണമി സംഘം പ്രസിഡന്റ് മോഹന, സെക്രട്ടറി രാജി പ്രസന്നൻ എന്നിവർ സന്നിഹിതരായി.
മാർച്ച് 24 മുതൽ 30 വരെ വൈകിട്ട് 6.30 ന് ദീപാരാധനയും ദീപക്കാഴ്ച്ചയും.
31 ന് രാവിലെ 5 ന് പള്ളിയുണർത്തൽ.6 ന് അഭിഷേകം, ഉഷ: പൂജ, 8 മുതൽ പുരാണ പാരായണം. 7 ന് നൃത്ത നാടകം.
മീനഭരണി ദിവസമായ ഏപ്രിൽ 1 ന് രാവിലെ 5 ന് പള്ളിയുണർത്തൽ. 6 ന് അഭിഷേകം, ഉഷ: പൂജ, 8 മുതൽ പുരാണ പാരായണം.11 ന് പുതുക്കല നിവേദ്യം. 12.30 ന് സമൂഹ സദ്യ. വൈകിട്ട് 5.30 ന് കൈകൊട്ടിക്കളി.6 മുതൽ 7 വരെ
ദീപാരാധന, ദീപക്കാഴ്ച. 7 ന് തിരുവാതിരകളി.8 ന് ഭരതനാട്യം. 9 ന് നാട്യ ശിൽപം. രാത്രി 10.30ന് കാരക്കൽ പേച്ചി അമ്മൻ കോവിൽ ഊർക്കരകത്തിന് യാത്രയയപ്പ്.
ഏപ്രിൽ 2 ന് രാവിലെ 6.30 ന് പറയ്ക്കെഴുന്നള്ളിപ്പ്. 8 മുതൽ പുരാണ പാരായണം. രാത്രി 8.30 ന് ഭഗവതിക്ക് വരവേൽപ്പ്. 11.30 ന് ദീപാരാധന എന്നിവ ഉണ്ടാകും.