Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiനീല വസന്തമൊരുക്കി...

നീല വസന്തമൊരുക്കി കുറിഞ്ഞികൾ : മാട്ടുപ്പെട്ടി കൊരണ്ടക്കാട് മലകളിലും പൂത്ത് തുടങ്ങി

മൂന്നാർ: മാട്ടുപ്പെട്ടി കൊരണ്ടക്കാട് മലനിരകളിലും നീലക്കുറിഞ്ഞി പൂത്തു. സ്വകാര്യ കമ്പനിയുടെ അധീനതയിലുളള ഏക്കറുകണക്കിന് വിസ്തൃതിയുള്ള മലനിരകളാണ് നീല വസന്തമൊരുക്കി നീലക്കുറിഞ്ഞികൾ പൂവിട്ടത്. കൊരണ്ടക്കാടുള്ള ഹൈറേഞ്ച് സ്കൂളിന് സമീപത്തുകൂടി രണ്ടു കിലോമീറ്റർ ദൂരം നടന്നാൽ നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്നതു കാണാം.

പൊതുജനങ്ങൾക്ക് കമ്പനിയുടെ അനുമതിയോടെ മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. മഴ മാറിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ കുറിഞ്ഞി പൂത്തുതുടങ്ങും. ഗ്യാപ് റോഡിന് സമീപമുള്ള ചൊക്രമുടിയിലാണ് ഈ സീസണിൽ ഏറ്റവുമാദ്യം നീലക്കുറിഞ്ഞി പൂത്തത്. മൂന്നാർ ടൗൺ, നല്ലതണ്ണി, ഇക്കാ നഗർ എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്.

10 ദിവസം കൂടി കൂടി കഴിഞ്ഞാൽ ചൊക്രമുടിയിൽ നീലക്കുറിഞ്ഞി ചെടികളെല്ലാം ഒരേ പോലെ പൂവിട്ട് മലിനിരകൾ വയലറ്റ് പട്ട് വിരിച്ചതു പോലെയാകുമെന്നാണ് വനം വകുപ്പ് അധികൃതരുടെ പ്രതീക്ഷ. പക്ഷേ അതിന് ഒരാഴ്ചയെങ്കിലും മഴ പൂർണമായും മാറി നിൽക്കണം.

നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശകർക്കായി തുറന്ന് 7 ദിവസം പിന്നിട്ടപ്പോൾ ഇതുവരെ എണ്ണായിരത്തോളം ആളുകളാണ് ഇവിടെയെത്തിയത്. 7 ലക്ഷത്തിലധികം രൂപയാണ് വനം വകുപ്പിന് ഇതുവരെ ലഭിച്ച വരുമാനം. സെപ്റ്റംബർ 30 വരെയെങ്കിലും നീലക്കുറിഞ്ഞി കാണാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജ്വല്ലറി പാർക്ക് സ്ഥാപിക്കുന്നതിനായി  ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്:  മുഖ്യമന്ത്രി

തൃശൂർ: ഈ വർഷം തന്നെ ജ്വല്ലറി പാർക്ക് സ്ഥാപിക്കുന്നതിനായി നിലവിലെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ...

നെടുമ്പ്രം പുതിയകാവ് ഗവ  ഹൈസ്കൂളിൽ മോഷണ ശ്രമം

തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവൺമെൻ്റ് ഹൈസ്കൂളിൽ മോഷണ ശ്രമം. സ്കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന മോഷ്ടാക്കൾ ഏഴ് അലമാരകളുടെ  പൂട്ടുകൾ തകർത്തു. ഓഫീസ് റൂമിലെ പ്രധാന അലമാര കുത്തി തുറന്ന മോഷ്ടാക്കൾ ഉള്ളിൽ...
- Advertisment -

Most Popular

- Advertisement -