Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂനമര്‍ദ്ദം :...

ന്യൂനമര്‍ദ്ദം : ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗ്ലാദേശിനും മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു.

അടുത്ത 2 ദിവസത്തിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാനും, വടക്കന്‍ ഒഡീഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവിരതമായ ആനന്ദ ഭൂതിയിലേക്ക് എത്തിച്ചേരാനുള്ള ഉദാത്ത മാർഗ്ഗം പരമപ്രേമ രസാസ്പദമായ ഭക്തി മാത്രം – അഭിലാഷ് കീഴൂട്ട്

തിരുവല്ല: അവിരതമായ ആനന്ദ ഭൂതിയിലേക്ക് എത്തിച്ചേരാനുള്ള ഉദാത്ത മാർഗ്ഗം പരമപ്രേമ രസാസ്പദമായ ഭക്തി ഒന്നുമാത്രം മെന്ന് ഭാഗവത ആചാര്യൻ അഭിലാഷ് കീഴൂട്ട് പറഞ്ഞു. നാല്പതാമത് അഖില ഭാരത ശ്രീമദ് മഹാസത്ര  വേദിയിലെ  പ്രഭാഷണത്തിൽ...

മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ വളരെ വേഗത്തിലുള്ള വികസന യുഗമാണ് ആരംഭിച്ചത്: സുരേഷ് ഗോപി എം പി

കോട്ടയം: 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ രാജ്യത്തിന്റെ വളരെ വേഗത്തിൽഉള്ളതും, സ്ഥിരത ഉള്ളതുമായ വികസന യുഗത്തിന് ആണ് ആരംഭംകുറിച്ചതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മോദി സർക്കാരിന്റെ 12 ആം...
- Advertisment -

Most Popular

- Advertisement -