Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsKollamകെ എസ്...

കെ എസ് ആർ ടി സി  ബസ്സും കാറും  കൂട്ടിയിടിച്ച് മൂന്ന് മരണം: ഒരാളുടെ നില ഗുരുതരം

കൊല്ലം: ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും എസ് യു വി കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്‌.

വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അപകടമുണ്ടായത്.കരുനാഗപ്പള്ളിയിൽനിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാഗത്ത് നിന്ന് വരികയായിരുന്നു കാറുമാണ്‌ അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന  തേവലക്കര സ്വദേശികളാണ് മരിച്ചത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന പത്ത് പേർക്കും പരിക്കേറ്റു.

ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ എസ് യു വി കാർ   പൂർണമായും തകർന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് കോടതി

വയനാട്: മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത മരങ്ങളുടെ പൂര്‍ണമായ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി. മരക്കമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കണക്കുകൂടി സമര്‍പ്പിക്കാനാണ് പൊലീസ് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം 112...

ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയിൽ കൂരിരുട്ട് : നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തിരുവല്ല : ദേശീയപാതയെയും ടി കെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം - കറ്റോടു റോഡിലെ  ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതയിൽ വഴിവിളക്ക് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ അടിപ്പാതയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നിരവധി ആരാധനാലയങ്ങളും...
- Advertisment -

Most Popular

- Advertisement -