Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsജനശതാബ്ദി എക്‌സ്പ്രസിന്...

ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു : ഫ്ലാ​ഗ് ഓഫ് ഒക്ടോബർ 9-ന്

തിരുവനന്തപുരം: കേന്ദ്ര റെയിൽവേ മന്ത്രാലയം തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് (ട്രെയിൻ നമ്പർ 12082) കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ചങ്ങനാശ്ശേരിയിൽ നിന്നുള്ള ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് 2025 ഒക്ടോബർ 09 ന് വൈകുന്നേരം 04:15 ന് നടക്കുന്ന പരിപാടിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവ്വഹിക്കും.

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 5.03 എത്തുന്ന ട്രെയിനിന് സ്വീകരണം നൽകും തുടർന്ന് കേന്ദ്ര സഹമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി,  ജോസ് കെ മാണി എംപി, ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർപേഴ്‌സൺ  കൃഷ്ണകുമാരി രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ ഉപയോഗ ശൂന്യമായ പഴയ അരവണ നീക്കം ചെയ്യാൻ വൈകുന്നു

പത്തനംതിട്ട : ശബരിമലയിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ വൈകുന്നു. സർക്കാർ ഇടപെടാത്തതിനാൽ പരിഹാരം വൈകുന്നുവെന്ന് ദേവസ്വം ബോർഡ് അധികൃതർ. രണ്ടു വർഷത്തിലധികമായി മാളികപ്പുറം ഗോഡൗണിൽ ആണ് 6.65 ലക്ഷം...

യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നവീകരിച്ച കുരിശുപള്ളിയുടെ കൂദാശ

കോട്ടയം : സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മണർകാട് കവലയിലെ നവീകരിച്ച കുരിശുപള്ളിയുടെ കൂദാശ നടന്നു. സന്ധ്യാ പ്രാർഥനയെത്തുടർന്ന് നടന്ന ശുശ്രൂഷകൾക്ക് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ...
- Advertisment -

Most Popular

- Advertisement -