Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅപകടത്തില്‍പെട്ട യുവതിക്ക്...

അപകടത്തില്‍പെട്ട യുവതിക്ക് നേരെ നടന്ന ലൈംഗികാതിക്രമം : യുവതിയുടെ മൊഴി രേഖപ്പെടുത്തും

കായംകുളം : കായംകുളത്തു വാഹനാപകടത്തിൽ പരുക്കേറ്റ യുവതിക്ക് നേരെ നടന്ന ലൈംഗികാതിക്രമ ശ്രമത്തിൽ യുവതിയുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തും. കേസിൽ അന്വേഷണത്തിന് കായംകുളം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ച സംഭവിച്ചോയെന്നും ഡിവൈഎസ്പി പരിശോധിക്കും.

കേസിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. പൊലീസിന്റെ നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള യുവതിയുടെ പരാതിയെത്തുടർന്ന് ഡിജിപി ആലപ്പുഴ ജില്ലാ പോലിസ് മേധാവിയോട് റിപ്പോർട്ട്‌ തേടുകയായിരുന്നു.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷന്‍ കടകളും സിസിടിവി പരിധിയിലാകുന്നു ; ക്രമക്കേടുകള്‍ തടയാന്‍ ഭക്ഷ്യവകുപ്പിന്റെ പുതിയ നീക്കം

തിരുവനന്തപുരം : സംസ്ഥാനത്തെ14,000 റേഷന്‍ കടകളിൽ  സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. റേഷന്‍ സാധനങ്ങള്‍ അനധികൃതമായി കൈമാറുന്നതും മറിച്ചുവില്‍ക്കുന്നതും ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. റേഷന്‍ കടകളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിലാക്കുന്നതിലൂടെ ഭക്ഷ്യധാന്യങ്ങളുടെ...

നഷ്ടം മറക്കാൻ കാതോലിക്കാബാവായുടെ സമ്മാനമെത്തി : കുരുന്നുകളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു

തിരുവനന്തപുരം :  നട്ടുനനച്ച് വളർത്തിയ പച്ചക്കറികൾ വിളവെടുപ്പിന് മുൻപ് മോഷണം പോയതിന്റെ സങ്കടത്തിലായിരുന്ന തൈക്കാട്  ഗവ.എൽ.പി.സ്ക്കൂളിലെ കുട്ടികൾക്ക് നൽകിയ വാക്ക് പാലിച്ച് ഓർത്തഡോക്സ് സഭ.കുഞ്ഞുങ്ങളുടെ സങ്കടത്തെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ...
- Advertisment -

Most Popular

- Advertisement -