Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeHealthബിലീവേഴ്സിൽ ഡയാലിസിസ്സ്...

ബിലീവേഴ്സിൽ ഡയാലിസിസ്സ് എംപവർമെൻറ് പ്രോഗ്രാം ആരംഭിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിൻറെയും നെഫ്രോളജി വിഭാഗത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ ഡയാലിസിസ് എംപവർമെന്റ് പ്രോഗ്രാം ആരംഭിച്ചു. ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ ജോൺ വല്യത്ത് അധ്യക്ഷനായ പരിപാടിയിൽ ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ . ഡോ. ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. ഡയാലിസിസ്സ് രോഗികൾക്ക് ഡയാലിസിസ്സിന് ഒപ്പവും അതിനു മുന്നോടിയായും വേണ്ട ( prehabilitation) ഫിസിയോതെറാപ്പി സേവനങ്ങൾ ഇനി മുതൽ ബിലീവേഴ്സിൽ ലഭ്യമായിരിക്കും.

ഉദ്ഘാടനച്ചടങ്ങിൽ ലൈഫ് കോച്ച് ആൻഡ് മോട്ടിവേഷണൽ ട്രയ്നർ ചെറിയാൻ വര്ഗീസ്, ലൈഫ് ലോങ്ങ് ഫിറ്റ്നസ് സെന്റർ സ്ഥാപകൻ ശിഹാബ് വി എസ് എന്നിവർ യഥാക്രമം മുഖ്യാതിഥിയും വിശിഷ്ടാതിഥിയും ആയിരുന്നു. ഡയാലിസിസ്സ് രോഗികൾക്ക് ഫിസിയോതെറാപ്പിയുടെ ആവശ്യകതയെപ്പറ്റി നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ ഇ ടി അരുൺ തോമസ് സംസാരിച്ചു.

റവ ഫാ തോമസ് വർഗീസ് ,  നെഫ്രോളജി  വിഭാഗം മേധാവി ഡോ.രാജേഷ് ജോസഫ്, പി എം ആർ വിഭാഗം മേധാവി ഡോ. തോമസ് മാത്യു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗ : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം : വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗയെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനം 2024 ൻ്റെ ഭാഗമായി തിരുവനന്തപുരം കോവളം,...

ചക്കുളത്തുകാവ് പൊങ്കാല : വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി

തിരുവല്ല:ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി നെടുമ്പ്രം പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ  ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്ത പരിശോധന നടത്തി ഹോട്ടലുകൾ ബേക്കറികൾ കൂൾ ബാറുകൾ മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന നടത്തിയത്.  പഞ്ചായത്ത് ലൈസൻസ്, പാചക തൊഴിലാളികൾക്കും...
- Advertisment -

Most Popular

- Advertisement -