Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവിശ്വാസി പ്രവാഹം:...

വിശ്വാസി പ്രവാഹം: ദേവലോകം പെരുന്നാൾ ഇന്ന് സമാപിക്കും

കോട്ടയം: പ്രസിദ്ധമായ ദേവലോകം പെരുന്നാളിൽ പ്രാർത്ഥന നടത്താനും പങ്കെടുക്കാനും  മലങ്കരസഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്ന് വിശ്വാസികൾ ഒഴുകിയെത്തി. കുറിച്ചി വലിയ പള്ളിയിൽ നിന്നുള്ള തീർത്ഥാടകരെ കോടിമത പടിഞ്ഞാറേക്കര അങ്കണത്തിൽ ദേവലോകം അരമന അസിസ്റ്റൻഡ് മാനേജർ ഫാ ഗീവർ​ഗീസ് ജോൺസന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

വിവിധ ഭദ്രാസനങ്ങളിൽ നിന്നെത്തി സെൻട്രൽ ജം​ഗ്ഷനിൽ സം​ഗമിച്ച തീർത്ഥാടക സംഘത്തെ കോട്ടയം ന​ഗരസഭയുടെ നേതൃത്വത്തിൽ വരവേറ്റു. ന​​ഗരസഭാ ചെയർമാൻ എം.പി സന്തോഷ്കുമാർ, വൈസ് ചെയർപേഴ്സൺ ഷീബാ പുന്നൻ, കൗൺസിലർ ടോം കോര എന്നിവരുടെ നേതൃത്വത്തിൽ പദയാത്രികരെ സ്വീകരിച്ചു.

കോട്ടയം മാർ ഏലിയാ കത്തീഡ്രലിലും, ദേവലോകം അരമനയിലും സന്ധ്യാനമസ്ക്കാരം നടന്നു. അരമനയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു.

മെത്രാപ്പോലീത്താമാരായ ഡോ.​ഗീവർ​ഗീസ് മാർ കൂറിലോസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.സഖറിയാസ് മാർ അപ്രേം, ഡോ.​ഗീവർ​ഗീസ് മാർ തെയോഫിലോസ്, ​ഗീവർ​ഗീസ് മാർ പീലക്സീനോസ്, സഖറിയാസ് മാർ സേവേറിയോസ് എന്നിവർ സ​ഹകാർമ്മികരായി. ഫാ.ഡോ.ഷാജൻ വർ​ഗീസ് അനുസ്മരണ പ്രസം​ഗം നടത്തി.

തുമ്പമൺ ഭ​ദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും, വഴുവാടി മാർ ബസേലിയോസ് പള്ളിയിൽ നിന്നും, വിവിധ ഭദ്രാസനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകരെ അരമന മാനേജർ ഫാ.യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും, ശ്ലൈഹിക വാഴ്വും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊപ്പിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

കൊച്ചി : സുഹൃത്തുക്കളുടെ  നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും .തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ്...

കശ്മീരിലെ കുൽ​ഗാമിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽ​ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു . രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു .സൈന്യവും...
- Advertisment -

Most Popular

- Advertisement -