Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഅധ്യയന വര്‍ഷം...

അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം: പാഠപുസ്തക വിതരണത്തിലും അധ്യാപക പരിശീലനത്തിലും ഗുരുതര വീഴ്ച-  അനൂപ് ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാഠപുസ്തക വിതരണത്തിലും അധ്യാപക പരിശീലനത്തിലും ഗുരുതര വീഴ്ച സംഭവിച്ചതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ആരോപിച്ചു.

സ്‌കൂളുകള്‍ തുറക്കാന്‍ മൂന്നാഴ്ച മാത്രമുള്ളപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുതര അനാസ്ഥയാണെന്ന് അനൂപ് ആന്റണി പറഞ്ഞു. അധ്യാപക പരിശീലനങ്ങള്‍ പോലും പൂര്‍ണമായി നടത്താന്‍ കഴിയാത്ത അവസ്ഥയില്‍ പുതിയ അധ്യയന വര്‍ഷം എങ്ങനെ കാര്യക്ഷമമായി മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആശങ്ക ഉയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ വിദ്യാഭ്യാസ രീതികളും പാഠ്യപദ്ധതികളും സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും എസ്.സി.ഇ.ആര്‍.ടി. തലത്തിലുള്ള ഏകോപനക്കുറവും ഉത്തരവിറക്കുന്നതിലെ കാലതാമസവും പ്രതിസന്ധി രൂക്ഷമാക്കി.

ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി കോടികള്‍ പ്രഖ്യാപിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പല സ്‌കൂളുകളിലും ഇന്നും അപര്യാപ്തമാണ്. വിദ്യാഭ്യാസ മേഖലയെ മാതൃകയാക്കുമെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഭാവിയെ അനിശ്ചിതത്വത്തിലാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ രംഗത്തെ ഈ ഗുരുതര വീഴ്ചകളില്‍ അടിയന്തരമായി ഇടപെടലുകള്‍ ഉണ്ടാവണെമെന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് വർദ്ധിക്കും

പാലക്കാട് : വാളയാര്‍, പന്നിയങ്കര ടോള്‍ പ്ലാസകളില്‍ ടോള്‍ നിരക്ക് കൂടുന്നു. ഈ മാസം 31 അര്‍ധ രാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. തെരഞ്ഞെടുപ്പ്...

യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : പാചക വാതക സിലിണ്ടർ റിപ്പയർ ചെയ്യാനെത്തി യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ വീട്ടിൽ ഫിലിപ്പ് തോമസ് (57) ആണ്...
- Advertisment -

Most Popular

- Advertisement -