Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ മഴയും...

ശബരിമലയിൽ മഴയും മൂടൽ മഞ്ഞും : തീർഥാടകൾ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം ബോർഡ്

ശബരിമല : ശബരിമലയിൽ മഴയും മൂടൽ മഞ്ഞും ശക്തമായതോടെ
തീർഥാടകൾ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം ബോർഡും സർക്കാരും.  വ്യാഴം പുലർച്ചെ മുതൽ ശബരിമലയിലും പരിസര പ്രദേശങ്ങളിലും മഴയും മഞ്ഞും തുടരുകയാണ്. എന്നാൽ നിലവിൽ ശബരിമലയിലും പമ്പയിലും ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ലെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു. തീർഥാടകർക്ക് നിയന്ത്രണങ്ങൾ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല.

ശബരിമലയിലെ മഴ സാന്നിധ്യവും അനുബന്ധ സാഹചര്യങ്ങളും വിലയിരുത്താൻ എഡി എമ്മിനെ ചുമതലപ്പെടുത്തി. ശബരിമലയിലെ ഉൾവനങ്ങളിൽ മഴ ശക്തമാകുന്നുണ്ടോ എന്നും നിരീക്ഷിക്കും. രാത്രിയാത്ര ചെയ്യുന്ന തീർഥാടകർ ജാഗ്രത പുലർത്തണം.

തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നതിനാൽ അവിടെ നിന്നുള്ള തീർഥാടകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദേശ യാത്രകൾക്ക് നികുതി : റിപ്പോർട്ട് തള്ളി പ്രധാനമന്ത്രി

ന്യൂഡൽഹി : വിദേശയാത്രയ്‌ക്ക് നികുതിയെന്ന വാർത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. അത്തരം റിപ്പോർട്ടുകളിൽ സത്യത്തിന്‍റെ കണിക പോലും ഇല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ​ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനാണ് സർക്കാർ മുൻഗണന...

മയക്കുമരുന്നുകച്ചവടവുമായി ബന്ധമുണ്ടെന്ന് പോലീസിൽ അറിയിച്ച വിരോധത്താൽ ആക്രമണം : രണ്ടുപേർ പിടിയിൽ

തിരുവല്ല:  മയക്കുമരുന്നുകച്ചവടവുമായി ബന്ധമുണ്ടെന്ന് പോലീസിൽ അറിയിച്ച വിരോധത്താൽ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ രണ്ടു പ്രതികളെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല  കുറ്റപ്പുഴ ചുമത്ര കൂടത്തിങ്കൽ വീട്ടിൽ തങ്കച്ചൻ മകൻ മനുവെന്ന് വിളിക്കുന്ന റ്റിബിൻ...
- Advertisment -

Most Popular

- Advertisement -