Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKollamവിപഞ്ചികയുടെയും കുഞ്ഞിൻ്റെയും...

വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്

കൊല്ലം : കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകളെയും ഷാർ‌ജയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വിപഞ്ചികയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു, ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു, അച്ഛൻ മോഹൻ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ കുണ്ടറ പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മ‍‍‍‍ൃതദേഹങ്ങള്‍ ഒരേ കയറിന്‍റെ രണ്ടറ്റത്ത് തൂങ്ങിയ നിലയില്‍ ഷാർ‌ജയിലെ വീട്ടിൽ കണ്ടെത്തിയത്. ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് അപ്രത്യക്ഷമായതിലും വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായതും അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു .നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നല്‍കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉല്ലാസയാത്രയ്ക്കെത്തിയ സംഘത്തിലെ ഒരാൾ  കായലിൽ മുങ്ങി മരിച്ചു

കോട്ടയം : ഉല്ലാസയാത്രയ്ക്കായി വൈക്കത്തെത്തിയ സംഘത്തിലെ ഒരാൾ വേമ്പനാട്ട് കായലിൽ മുങ്ങി മരിച്ചു. ആലുവ ഏരൂർ സ്വദേശിയായ രഘു (50) ആണ് മരിച്ചത്. വൈക്കത്തിന് സമീപം മുറിഞ്ഞപുഴയിൽ  അപകടമുണ്ടായത്. 13 പേരടങ്ങുന്ന സംഘമാണ്...

യുഎസ് കരസേനാ മേധാവി റാൻഡി ജോർജിനെ പുറത്താക്കി

വാഷിംഗ്‌ടൺ : ഇറാൻ - യുഎസ് യുദ്ധത്തിനിടെ കരസേന മേധാവി റാൻഡി ജോർജിനെ പുറത്താക്കി യുഎസ്.സൈനിക മേധാവി സ്ഥാനത്തുനിന്ന് ഉടൻ വിരമിക്കണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, റാൻഡി ജോർജിനോട് ആവശ്യപ്പെടുകയായിരുന്നു....
- Advertisment -

Most Popular

- Advertisement -