Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഡ്രൈവറും കണ്ടക്ടറും...

ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെ ബസ് കാണാതെ പോയത് അങ്കലാപ്പിനിടയാക്കി

മലപ്പുറം: നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും പുറത്ത്  വിശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കാണാതെ പോയത്  അങ്കലാപ്പിനിടയാക്കി. പിന്നീട്  മണിക്കൂറുകൾക്കകം ബസ്  കിലോമീറ്ററുകൾ അകലെയുള്ള ബത്തേരി ഡിപ്പോയിൽ കണ്ടെത്തി. പത്തനംതിട്ടയിലേക്ക് വൈകിട്ട് ആറരയ്ക്ക് പോകേണ്ട കെഎസ്ആർടിസി ബസാണ് വയനാട് പാടിച്ചിറയിൽ  വൈകിട്ടോടെ കാണാതായത്.

ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെയാണ് ബസ് കാണാതായത്. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ബസ് കാണാതായതോടെ ജീവനക്കാർ കൽപ്പറ്റ പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ബത്തേരി ഡിപ്പോയിലെ  ഡ്രൈവർ ബസ് മാറി എടുത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ബോർഡ് വെക്കാതെ പോയതാണ് സംഭവം പെട്ടെന്ന് ബസ് തിരിച്ചറിയാതിരിക്കാൻ കാരണമായത്. വൈകിട്ട് മൂന്നരയോടെ കെഎസ്ആർടിസി ബസ് മുള്ളൻകൊല്ലി വഴി പോയതായി കണ്ടെന്ന് നാട്ടുകാർ  പോലീസിനെ അറിയിച്ചിരുന്നു. അതും തിരച്ചിലിന് നിർണായകമായി. പത്തനംതിട്ടയ്ക്ക് പോകേണ്ട ബസ്സാണ് വഴിമാറി സഞ്ചരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊഴിൽമേള

കോട്ടയം : കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനുവരി 31ന് സൗജന്യ തൊഴിൽമേള നടത്തും. പത്ത്, പ്ലസ് ടു, ഡിഗ്രി, പിജി യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999688.

ഓണം വിപണന മേളയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാവിരുദ്ധം: കുടുംബശ്രീ സംസ്ഥാന മിഷൻ

ആലപ്പുഴ: ആലപ്പുഴയിൽ കുടുംബശ്രീ സംസ്ഥാന ഓണം വിപണന മേളയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാവിരുദ്ധമാണെന്ന് കുടുംബശ്രീ സംസ്ഥാന മിഷൻ അറിയിച്ചു. ആഗസ്റ്റ് 20 ന് ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ച ഓണം...
- Advertisment -

Most Popular

- Advertisement -