Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപങ്കുവെക്കലാണ് മാനവസ്നേഹത്തിന്റെ...

പങ്കുവെക്കലാണ് മാനവസ്നേഹത്തിന്റെ അടിസ്ഥാനം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : പ്ലസ് വൺ തലം മുതൽ മുകളിലേക്ക് ഉപരി പഠനം നടത്തുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ മതസ്ഥരായ 550 വിദ്യാർത്ഥികൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ  മാനവ ശക്തികരണ വിഭാഗം ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്പെഷ്യൽ സ്ക്കോളർഷിപ്പ് സമ്മാനിച്ചു. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.

പങ്കുവെക്കലാണ് മനുഷ്യജീവിതത്തിന്റെയും മാനവസ്നേഹത്തിന്റെയും അടിസ്ഥാനമമെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. പഠിച്ച് ജോലി നേടുമ്പോൾ പഠനത്തിനായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാൻ മനസുള്ളവരായിത്തീരണം. സഭ നൽകുന്ന കൈത്താങ്ങൽ ഒരു പ്രസാദം പോലെയോ നേർച്ചഭക്ഷണം പോലെയോ കണക്കാക്കാം. മുന്നോട്ടുളള ജീവിതത്തിൽ അത് അനു​ഗ്രഹത്തിന് കാരണമായി തീരാൻ സഭയുടെ പ്രാർത്ഥനയുണ്ടാകുമെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.

പ്ലസ് ടു, നഴ്സിം​ഗ്, എഞ്ചിനീയറിം​ഗ്, മെഡിസിൻ തുടങ്ങി ഓരോ വിദ്യാർത്ഥിയുടെയും ആവശ്യങ്ങൾക്ക് അനുസൃതമായാണ് സ്കോളർഷിപ്പ് തുക വകയിരുത്തിയത്. തെലങ്കാനയിലെ യാച്ചാരത്തുള്ള സെന്റ് ​ഗ്രീ​ഗോറിയോസ് ബാല​ഗ്രാമിലെ കുഷ്ടരോ​ഗികളുടെ മക്കളും സ്കോളർഷിപ്പിന് അർഹരായി.

ഞാലിയാകുഴി മാർ ബസേലിയോസ് ദയറ സുപ്പീരിയർ ഫാ. മത്തായി റമ്പാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  ഫാ. ഡോ ബിജേഷ് ഫിലിപ്പ്, ഫാ. പി. എ. ഫിലിപ്പ്, പ്രൊഫ. പി. സി. വർ​ഗീസ്, കെ. ജെ. ജേക്കബ് കൊച്ചേട്ട്,  ജോർജ് എബ്രഹാം എന്നിവർ പ്രസംഗിച്ചു. ജോളി അടിമത്ര ക്ലാസ് നയിച്ചു. വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള മുഴുവൻ തുകയും സഭക്ക് കൈമാറിയത് ഐക്കൺ ചാരിറ്റീസ് സംഘടനയാണ് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്

തിരുവല്ല: നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി തിരുവല്ല പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അദാലത്ത് ജനുവരി 30, ഫെബ്രുവരി 4,6,11 തീയതികളിൽ ബാങ്ക് ഹാളിൽ  നടക്കും. ജപ്തിനടപടികളിലും,...

ആറന്മുള ഉത്രട്ടാതി വള്ളംകളി : പ്രാദേശിക അവധി

പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി വള്ളംകളി ദിവസമായ 18 ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. 
- Advertisment -

Most Popular

- Advertisement -