കൊച്ചി : പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജികുമാര്‍ (57) അന്തരിച്ചു.ആലപ്പുഴയിലെ ഷൂട്ടിങ് സൈറ്റിൽ വെച്ച് ശാരീരികാസ്വസ്ഥതയെത്തുടർന്ന് രണ്ടു ദിവസം മുമ്പ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.
ആദ്യ നൂറു കോടി ചിത്രം പുലിമുരുകന്‍, നരന്‍, ഒടിയന്‍ തുടങ്ങി അന്‍പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു.മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.അതിമനോഹരം, ഒറ്റക്കൊമ്പന്‍ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകൾ .





