Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeSpiritualയൂറോപ്യൻ യൂണിയനിൽ...

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഏക്യുമെനിക്കൽ സംഗം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്തയെ സന്ദർശിച്ചു

തിരുവല്ല : ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഏക്യുമെനിക്കൽ സംഗം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്തയെ സന്ദർശിച്ചു ചർച്ച നടത്തി. ആഗോള കത്തോലിക്കാ സഭയും മലങ്കര മാർത്തോമ്മാ സുറിയാനി സഭയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച സംവാദത്തിന്റെ ഭാഗമായിട്ടായിരുന്നു 9 അംഗ സംഘത്തിന്റെ സന്ദർശനം.

പുലാത്തിനിൽ എത്തിയ സംഘത്തെ മെത്രാപ്പൊലീത്തയും സഭാ സെക്രട്ടറി റവ.  എബി. ടി മാമ്മൻ, മെത്രാപ്പൊലിത്തൻ സെക്രട്ടറി  റവ. കെ. ഇ. ഗീവർഗീസ് എന്നിവരും ചേർന്നു സ്വീകരിച്ചു. 

സഭകളുടെ എക്യൂമെനിക്കൽ ബന്ധം ഉൾപ്പെടെ വിഷയങ്ങളിൽ  മെത്രാപ്പൊലിത്തയുമായി  അവർ ആശയ വിനിമയം നടത്തി. ഫാ.  ഹൈസിംതെ ദേസ്റ്റിവ്ല്ലേ ( വത്തിക്കാൻ)  സാമൂവേലെ ബിഗ്നോട്ടി( ഇറ്റലി ), ഗൈസെപ്പേ കാസ്റ്റല്ലി( വത്തിക്കാൻ),  മിഗുൽ ദേഷ്യർഡിൻസ്( ഫ്രാൻസ് ),  റിയൻ മുൾദൂൺ,( ന്യൂയോർക്ക് ), യാൻ നോവനിക്, (യു. കെ ),  മറിയൂസ് പീയ്ക്,( ഫ്രാൻസ് ). ജിജിമോൻ പുതുവീട്ടിൽ( യു. കെ ), റഫയേൽ വാഖുസ് യിമേനെസ് ( സ്പെയിൻ ) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്രവാതച്ചുഴി : സംസ്ഥാനത്ത് മഴ ശക്തമാകും : 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് തെക്കൻ...

അനിരുദ്ധ്–കാവ്യ മാരൻ വിവാഹം: ചെലവ് 100 കോടി രൂപ; ഗ്രീസിൽ ആഡംബര ചടങ്ങ്

കൊച്ചി : തമിഴ് സിനിമയിലെ ശ്രദ്ധേയ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകൾ കാവ്യ മാരനും തമ്മിലുള്ള വിവാഹം ആഡംബരത്തിന്റെ കാര്യത്തിൽ വലിയ ചർച്ചയാകുന്നു. ഇരുവരുടെയും വിവാഹത്തിനായി...
- Advertisment -

Most Popular

- Advertisement -