Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKochiനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം : കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ

കൊച്ചി :  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ. അന്വേഷണം കൈമാറാൻ തയാറല്ലെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്ന് പരിശോധിക്കുമെന്ന് കോടതി പറഞ്ഞു.

അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. ഇതിനായി കേസ് ഡയറി കോടതി വിശദമായി പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ എന്താണെന്നും സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. പൊളിറ്റിക്കൽ ഇൻഫ്ലുവൻസ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദ മറുപടി 12ന് നൽകും. ഹർജി 12 ന് കോടതി വീണ്ടും പരിഗണിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുനമ്പം വിഷയം : ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്‌തു

ന്യൂഡൽഹി : മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്‌തു.മുനമ്പം അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വഖഫ് സംരക്ഷണവേദിയുടെ അപ്പീലിലാണ് സ്റ്റേ. വഖഫ് ട്രൈബ്യൂണലിന്റെ...

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പീഡാനുഭവവാര ശുശ്രൂഷകൾ 24ന് തുടങ്ങും

കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പീഡാനുഭവവാര ശുശ്രൂഷകൾ 24ന് തുടങ്ങുമെന്ന് അരമന മാനേജർ ഫാ. യാക്കോബ് റമ്പാൻ അറിയിച്ചു.നാല്പതാം വെള്ളി പ്രമാണിച്ച് 22ന് രാവിലെ 5ന് യാമപ്രാർത്ഥനകൾ, 7ന് വി. കുർബ്ബാന, 5.30ന്...
- Advertisment -

Most Popular

- Advertisement -