Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsസിപി എം...

സിപി എം ജനറൽ സെക്രട്ടറി എം എ ബേബി നാളെ ജില്ലയിൽ

പത്തനംതിട്ട : സിപി എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി പത്തനംതിട്ടയിൽ എത്തുന്ന എം എ ബേബിക്ക്‌ 24ന്  (നാളെ)സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും

വ്യാഴം പകൽ രണ്ടിന് ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകുന്ന സ്വീകരണത്തിൽ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിൽ വിവിധ പരിപാടികളിലും എം എ ബേബി പങ്കെടുക്കും

രാവിലെ 7.30ന് കടമ്മനിട്ട സ്‌മാരകത്തിൽ പുഷ്പാർച്ചന നടത്തും. 8.15ന് രക്തസാക്ഷി എം എസ് പ്രസാദിന്റെ രക്തസാക്ഷി കുടീരത്തിൽ ആദരാഞ്ജലി അർപ്പിക്കും. 9.15ന്‌ വള്ളിയാനി അനിരുദ്ധന്റെ വീട്‌ സന്ദർശിക്കും. 10ന്‌ സി വി ജോസിന്റെ രക്‌തസാക്ഷി കുടീരം സന്ദർശിക്കും. തുടർന്ന്‌ 10.30ന്‌ മനോരമ ഹോർത്തൂസ്‌ പത്തനംതിട്ട വേദിയിൽ സംവാദത്തിൽ പങ്കെടുക്കും. 12ന്‌ പ്രസ്‌ക്ലബിൽ മീറ്റ്‌ ദ പ്രസ്‌.

രണ്ട് മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസിൽ സ്വീകരണം, മൂന്നിന്‌ മൂലൂർ സ്‌മാരകം സന്ദർശിക്കും. തുടർന്ന്‌ മാരാമണ്ണിൽ ഫിലിപ്പോസ്‌ മാർ ക്രിസോസ്‌റ്റം പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന്‌  ഏറ്റുവാങ്ങും

ആറിന്‌ ഇരവിപേരൂർ പിആർഡിഎസ്‌ ആസ്ഥാനം സന്ദർശിക്കും. തുടർന്ന്‌ 7.30ന്‌ രക്‌തസാക്ഷി  പി ബി സന്ദീപ്‌കുമാറിന്റെ  കുടുംബത്തെ സന്ദർശിക്കും. രാത്രി 8.30ന്‌ പന്തളം രക്തസാക്ഷി മണ്ഡപത്തിൽ അഭിവാദ്യമർപ്പിക്കും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

റാന്നി : പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അരയാഞ്ഞിലിമൺ ഭാഗത്ത് ഇന്നലെ വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ എലിവാലിക്കര മണ്ണാലിൽ വീട്ടിൽ സുജിത്തിൻ്റെ (39) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ്...

സുധീന്ദ്ര തീർത്ഥ സ്വാമിയുടെ ജന്മശതാബ്ദി ആരാധന മഹോൽസവ് – പാദുക ദിഗ് വിജയ് യാത്ര ഇന്ന്

തിരുവല്ല: കാവുംഭാഗം ജി എസ് ജി സമാജത്തിന്റെ നേത്യത്വത്തിൽ ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിയുടെ ജന്മശതാബ്ദി ആരാധന മഹോൽസവ് പാദുക ദിഗ് വിജയ് യാത്ര ഇന്ന് (14) വൈകിട്ട് 7 മുതൽ നാളെ...
- Advertisment -

Most Popular

- Advertisement -