Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurബി.ഡി.എസ് വിദ്യാർത്ഥി...

ബി.ഡി.എസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം : ഗുരുതര ആരോപണവുമായി കുടുംബം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ നെടുമങ്ങാട് സ്വദേശി നിധിൻ രാജിന്റെ (21) മരണത്തിൽ കോളേജിലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിധിനെ ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും മാനസികമായി തളർത്തി. സീനിയർ വിദ്യാർത്ഥികൾ നിധിനെ റാഗ് ചെയ്തു. കുടുംബം ആരോപിച്ചു

ശനിയാഴ്ച നാട്ടിലേക്ക് വരാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന നിധിനെ ഇന്നലെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് കണ്ടെത്തിയത്.നിധിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മറ്റാരോ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം .പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും ലതയുടെയും മകനായ നിധിൻ മെറിറ്റ് സീറ്റിൽ ആണ് ഈ വർഷം അഡ്മിഷൻ എടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ക്ഷേത്രനട ഏപ്രിൽ 1ന് തുറക്കും

ശബരിമല : പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേടമാസ പൂജകൾക്കുമായി ഏപ്രിൽ ഒന്നിന് ശബരിമല ക്ഷേത്രനട ഏപ്രിൽ 1 -ന് തുറക്കും. 2 -ന് രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠര്...

നൈറ്റ് മാർച്ച് നടത്തി

പത്തനംതിട്ട : രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ചിൻ്റെ സമാപന സമ്മേളനം ജവഹർ ബാൽ മഞ്ചിൻ്റെയും,ഗാന്ധി ദർശൻ വേദിയുടെയും...
- Advertisment -

Most Popular

- Advertisement -