Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാൻ കാർഡും...

പാൻ കാർഡും ആധാറും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കാനായി

ന്യൂഡല്‍ഹി: പാൻ കാർഡും ആധാറും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. 2025 ഡിസംബർ 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2026 ജനുവരി 1 മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

നിശ്ചിത സമയത്തിനുള്ളിൽ ലിങ്കിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ നിരവധി സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. പാൻകാർഡുകൾ നിർജ്ജീവമാകുന്നത് ബാങ്കിംഗ് സേവനങ്ങളിൽ നിയന്ത്രണങ്ങൾ വരുന്നതിനും നികുതികളും റിട്ടേണുകളും ഫയൽ ചെയ്യുമ്പോൾ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. കെവൈസി അപ്‌ഡേഷൻ ആവശ്യമുള്ള ബാങ്ക് ഇടപാടുകൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ഓഹരി വിപണി ഇടപാടുകൾ എന്നിവ മുടങ്ങാനും സാധ്യതയുണ്ട്.

സമയപരിധിക്ക് ശേഷം പാൻ കാർഡ് വീണ്ടും പ്രവർത്തനസജ്ജമാക്കണമെങ്കിൽ 1,000 രൂപ പിഴ ഒടുക്കേണ്ടി വരും. കൂടാതെ, അപേക്ഷ നൽകി പാൻ കാർഡ് വീണ്ടും ‘ഓപ്പറേറ്റീവ്’ ആകാൻ ഏകദേശം 30 ദിവസത്തോളം സമയമെടുത്തേക്കാം. ഈ കാലയളവിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും തടസ്സമുണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 05-10-2026 Bhagyathara BT-74

1st Prize : ₹1,00,00,000/- BT 886602 (GURUVAYOOR) Consolation Prize ₹5,000/- BN 886602 BO 886602 BP 886602 BR 886602 BS 886602 BU 886602 BV 886602 BW 886602 BX 886602 BY 886602 BZ 886602 2nd Prize ₹30,00,000/- BS 774822...

നെല്ല്‌, റബ്ബർ,ക്ഷീര മേഖലയെ തകർക്കരുത് : പി സി തോമസ്

ചങ്ങനാശ്ശേരി : നെല്ല്,റബ്ബർ, ക്ഷീര മേഖലയെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ പി സി തോമസ് പറഞ്ഞു.കർഷകരെ സഹായിക്കേണ്ട സർക്കാർ കർഷക വിരുദ്ധരായി മാറുന്നു. ഈ...
- Advertisment -

Most Popular

- Advertisement -