Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiലൈംഗികാതിക്രമ കേസിൽ...

ലൈംഗികാതിക്രമ കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കി

കൊച്ചി : ലൈംഗികാതിക്രമ കേസിൽ‍ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. നേരത്തെ വിചാരണ കോടതി നാടാരെ ഒരു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.ഇതിനെതിരെ നാടാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി .കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ ഐഎഫ്എസ് ഉദ്യോഗസ്ഥയുടെ മൊഴിയില്‍ ചില അവ്യക്തതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ശിക്ഷാനടപടി റദ്ദാക്കുകയായിരുന്നു.

1999 ഫെബ്രുവരി 27നാണ് കേസിനാസ്‌പദമായ സംഭവം.ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പരാതി. നിലവിൽ ആർജെഡി ദേശീയ ജനറൽ സെക്രട്ടറിമാരിലൊരാളാണ് നീലലോഹിതദാസൻ നാടാർ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

- Advertisment -

Most Popular

- Advertisement -