Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈംഗിക അതിക്രമം: ...

ലൈംഗിക അതിക്രമം:  യുവാവിന് ഏഴ് വർഷം കഠിന തടവും 12000 രൂപ പിഴയും

അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം കാണിച്ച സംഭവത്തിൽ യുവാവിന് ഏഴ് വർഷം കഠിന തടവും 12000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ആലപ്പുഴ മാവേലിക്കര ചുനക്കര കോമല്ലൂർ കരിമുളയ്ക്കൽ അനിഴം വീട്ടിൽ എ.അരുൺ (21) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി.മഞ്ജിത്ത് ശിക്ഷിച്ചത്.

2023 ഒക്ടോബർ, നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. പന്തളം എസ്എച്ച്ഒ പ്രജീഷ് അന്വേഷിച്ച കേസ് പന്തളം സബ് ഇൻസ്‌പെക്ടർ വി.വിനുവാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പി.സ്മിതാ ജോൺ ഹാജരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീടിന് തീ പിടിച്ച് യുവാവ് വെന്തുമരിച്ച സംഭവം:  അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ  വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ  അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി ഒമ്പത്  മണിയോടെയാണ് ഇളകൊള്ളൂർ സ്വദേശി മനോജ് വീടിന് തീ പിടിച്ച് മരിച്ചത്. വീടിനു...

പാലക്കാട്ട് രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു

പാലക്കാട് : പാലക്കാട്ട് കുഴൽമന്ദത്തു രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. ഇന്നലെ കുഴൽമന്ദത്ത് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചു മുറിച്ചതിനു പിന്നാലെയാണ് വനം വകുപ്പ് ഉദ്യോഗസ്‌ഥർ പന്നികളെ വെടിവച്ച് കൊന്നത്. പതിവായി കാട്ടുപന്നി ആക്രമണം...
- Advertisment -

Most Popular

- Advertisement -