Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവിദേശ മദ്യം...

വിദേശ മദ്യം കൈവശം വച്ചതിന് ചങ്ങനാശ്ശേരി സ്വദേശി പോലീസ് പിടിയിൽ 

ചങ്ങനാശേരി : അനധികൃതമായി അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിനും വില്പന നടത്തിയതിനും ചീരംചിറ സ്വദേശി ചങ്ങങ്കേരിൽ വീട്ടിൽ പ്രദീപ് ജോസഫ് അറസ്റ്റിൽ.

ചെത്തിപ്പുഴ  ഐ ഇ നഗർ ഭാഗത്ത് വച്ചാണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.  സ്കൂട്ടറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് മദ്യം സ്ഥലത്തെത്തിച്ചു നല്കുകയായിരുന്നു പതിവ് . പ്രതിയുടെ പക്കൽ നിന്നും 5 Ltr വിദേശമദ്യവും 17,7040/- രൂപയും കണ്ടെടുത്തു.

അനധികൃത മദ്യവില്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്  ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രദീപ് പിടിയിലായത്.

ചങ്ങനാശ്ശേരി ഡിവൈഎസ് പി  എ കെ വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ ബി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘമാണ്   പ്രതിയെ  പിടികൂടിയത്. കോടതിയിൽ  ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരണം സെൻട്രൽ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ കൊടിയേറി

തിരുവല്ല: നിരണം സെൻട്രൽ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ വി. യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കർമ്മം വികാരി ഫാ. മാത്യു പൊട്ടുകുളത്തിൽ നിർവഹിച്ചു. ഏപ്രിൽ 30ന് വൈകിട്ട് 6-ന് തിരുനാൾ റാസ...

പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിൽ കേസ് വേണ്ടെന്ന് നിര്‍ദേശം

തിരുവനന്തപുരം : ‘പോറ്റിയെ കേറ്റിയേ’ പാര‍ഡി ഗാനത്തിൽ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് സർക്കാർ .ഗാനത്തിൽ കൂടുതൽ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ല പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. നേരത്തെ എടുത്ത കേസിലെ...
- Advertisment -

Most Popular

- Advertisement -