Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiതെരഞ്ഞെടുപ്പില്‍ യുഡിഎഫ്...

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ഉണ്ടായിട്ടില്ല ; ഉണ്ടായത് എല്‍ഡിഎഫ് വിരുദ്ധ തരംഗം : സാബു ജേക്കബ്

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് വിരുദ്ധ തരംഗമാണ് സംഭവിച്ചതെന്നും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. സിപിഎം നേതാവ് പിണറായി വിജയന്റെ അഹങ്കാരത്തിന് എതിരായ ജനവിധിയാണ് ഉണ്ടായത്. കേരളത്തില്‍ ഇടതുപക്ഷം പൂര്‍ണമായി ഇല്ലാതാകുമെന്നും സാബു ജേക്കബ് മാധ്യമങ്ങളോട് സൂചിപ്പിച്ചു.

ഇത്തവണത്തെ പരാജയത്തോടുകൂടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമാകും. വരുന്ന തെരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികളെ ഉണ്ടാവൂ. എന്‍ഡിഎയും യുഡിഎഫും. അങ്ങനെ വരുന്ന സാഹചര്യത്തില്‍ എന്‍ഡിഎയ്ക്ക് കേരളത്തില്‍ അധികാരത്തില്‍ വരാന്‍ സാധിക്കും.

എന്‍ഡിഎയ്ക്ക് മാത്രമേ കേരളത്തെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. തെരഞ്ഞെടുപ്പില്‍ ജയിച്ച യുഡിഎഫിന് എല്ലാവിധ ആശംസകളും നേരുകയാണ്. എന്നാല്‍ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കണം. ഇടതുപക്ഷം ഇതുപോലെ തന്നെ ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കുമെന്ന് പറഞ്ഞിരുന്നു.

അഞ്ചു വര്‍ഷം കാത്തിരുന്ന ശേഷം അധികാരത്തില്‍ നിന്ന് പോകുന്നതിന് ഒരു മാസം മുന്‍പാണ് ക്ഷേമ പെന്‍ഷന്‍ കൂട്ടി നല്‍കിയത്. ജനങ്ങളോട് എന്തെങ്കിലും വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ അധികാരത്തില്‍ ഏറുന്ന അതേമാസം തന്നെ അതെല്ലാം നടപ്പാക്കണമെന്നും സാബു ജേക്കബ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമാധാന സന്ദേശ സദസ്സും അദ്ധ്യാപക സംഗമവും

തിരുവല്ല: സഹോദര്യഭാവം നമ്മിൽ രൂപപ്പെടുമ്പോഴാണ് സമൂഹത്തിൻ്റെ വേദനയിൽ പങ്കാളികളാകുന്നതെന്നു അഡ്വ മാത്യു ടി തോമസ് എം എൽ എ പറഞ്ഞു. വൈ.എം.സി.എ സബ് -  റീജൻ സംഘടിപ്പിച്ച സമാധാന സന്ദേശ സദസ്സും അദ്ധ്യാപക...

വൈദ്യുതി നിയന്ത്രണം: ഒരു ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം :വൈദ്യുതി നിയന്ത്രണം ഫലം കണ്ടുവെന്നും സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായെന്നും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം...
- Advertisment -

Most Popular

- Advertisement -