Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiദൃശ്യം 3...

ദൃശ്യം 3 തരംഗം; അജയ് ദേവ്ഗണിന് റെക്കോർഡ് തുടക്കം

മുംബൈ: അജയ് ദേവ്ഗൺ നായകനായ ഹിന്ദി ചിത്രം ‘ദൃശ്യം 3 ദി കൺക്ലൂഷൻ’ ബോക്‌സ് ഓഫീസിൽ വൻ മുന്നേറ്റം തുടരുന്നു. ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം അധ്യായത്തിന് റിലീസ് ദിനത്തിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. അജയ് ദേവ്ഗണിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റിലീസ് ദിനത്തിൽ ആഗോളതലത്തിൽ ചിത്രം 95.10 കോടി രൂപ നേടി. ഇന്ത്യയിൽ നെറ്റ് കളക്ഷൻ 66.75 കോടിയും ഗ്രോസ് കളക്ഷൻ 80.16 കോടിയുമാണ്. വിദേശ വിപണിയിൽ നിന്ന് 15 കോടി രൂപയും ചിത്രം നേടി. ഇതോടെ ദൃശ്യം ഫ്രാഞ്ചൈസിയിലെ തന്നെ ഏറ്റവും വലിയ തുടക്കമായി ചിത്രം മാറി.

മലയാളത്തിലെ മോഹൻലാൽ ചിത്രം ‘ദൃശ്യം’ സൃഷ്ടിച്ച വലിയ സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് ഹിന്ദി പതിപ്പിന്റെ മൂന്നാം ഭാഗവും വലിയ പ്രതീക്ഷയോടെ എത്തിയത്. എന്നാൽ മൂന്നാം ഭാഗം മലയാളം പതിപ്പിന്റെ തനിപ്പകർപ്പല്ലെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. കഥയിലും തിരക്കഥയിലും കാര്യമായ മാറ്റങ്ങളുണ്ട്. അജയ് ദേവ്ഗണും ചിത്രം തികച്ചും വ്യത്യസ്തമായ കഥയാണ് പറയുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

ചിത്രത്തിലെ ട്വിസ്റ്റുകളും സർപ്രൈസുകളും പ്രേക്ഷകരെ ആകർഷിക്കുന്നുവെന്നാണ് ആദ്യ പ്രതികരണങ്ങൾ. തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലർ സ്വഭാവം നിലനിർത്തുന്നതും തിരക്കഥയും പശ്ചാത്തല സംഗീതവും താരങ്ങളുടെ പ്രകടനവും മികച്ചതാണെന്നുമുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.

ചില പ്രേക്ഷകർ ഹിന്ദി ‘ദൃശ്യം 3’ മലയാളം ‘ദൃശ്യം 3’നെക്കാൾ മികച്ച അനുഭവം നൽകുന്നതായും അഭിപ്രായപ്പെടുന്നു. വിജയ് സാൽഗോങ്കറായി അജയ് ദേവ്ഗണിന്റെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. തബു, ശ്രീയ ശരൺ, പ്രകാശ് രാജ്, ജയ്ദീപ് അഹ്ലാവത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അഭിഷേക് പഥക് കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ ആമിൽ കിയൻഖാൻ, അഭിഷേക് പഥക്, പർവീസ് ഷെയ്ഖ് എന്നിവർ ചേർന്നാണ് ഒരുക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അബുദാബി കിരീടാവകാശി ഇന്ത്യയിൽ : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി : അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യയിൽ ആദ്യമായി സന്ദർശനത്തിന്...

മൂന്നര കിലോയോളം വരുന്ന ഗർഭപാത്രം നീക്കം ചെയ്ത് ലൈഫ് ലൈൻ

അടൂർ: പത്തനാപുരം സ്വദേശിനിയായ നാല്പത്തിരണ്ടുകാരി പ്രവാസിയുടെ വയറ്റിൽനിന്നും മൂന്നരകിലോയോളം വരുന്ന ഗർഭപാത്രം അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്പറോസ്കോപ്പി) പുറത്തെടുത്തു. എട്ടു മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ലൈഫ്...
- Advertisment -

Most Popular

- Advertisement -