Tuesday, June 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര സഭാ...

മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22 മുതൽ

കോട്ടയം :  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധനായ വട്ടശ്ശേരിൽ ​ഗീവർ​ഗീസ് മാർ ​ദിവന്നാസിയോസ് തിരുമേനിയുടെ 92ാം ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22 മുതൽ 28 വരെ  കോട്ടയം പഴയസെമിനാരിയിൽ ആചരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും.

ഫെബ്രുവരി 22-ന് രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം. 7.30ന് വിശുദ്ധ കുർബാന, തുടർന്ന് പിതാക്കൻമാരുടെ കബറിടങ്ങളിലെ ധൂപപ്രാർത്ഥനയ്ക്ക് ശേഷം ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ ഓർമ്മപ്പെരുന്നാളിന് കൊടിയേറ്റും. വൈകിട്ട് 3ന് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കോട്ടയം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധന്റെ കബറിങ്കൽ അഖണ്ഡപ്രാർത്ഥന.

23-ന്  രാത്രി 8 ന് ചരിത്ര സെമിനാർ. 24-ന് വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരം, 6.45 ന് ​ഗാനശുശ്രൂഷ. 7ന് കൺവൻഷൻ പ്രസം​ഗം.  25-ന്  വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരം, 6.45 ന് ​ഗാനശുശ്രൂഷ. 7ന് കൺവൻഷൻ പ്രസം​ഗം. 26-ന് വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരം, 6.45 ന് ​ഗാനശുശ്രൂഷ. 7ന് കൺവൻഷൻ പ്രസം​ഗം

പെരുന്നാളിന്റെ പ്രധാന​ദിവസമായ 27-ന് വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരം കോട്ടയം ചെറിയ പള്ളിയിൽ. തുടർന്ന് പഴയ സെമിനാരിയിലേക്ക് പ്രദക്ഷിണം. 6.45ന് സന്ധ്യാനമസ്ക്കാരം പഴയ സെമിനാരിയിൽ. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. 7.45ന് അനുസ്മരണ പ്രഭാഷണം, രാത്രി  8.45ന് പ്രദക്ഷിണവും തീർത്ഥാടക സംഘങ്ങളും സെമിനാരിയിൽ എത്തിച്ചേരും. തുടർന്ന് ധൂപ പ്രാർത്ഥന, ശ്ലൈഹിക വാഴ്വ്, സ്നേഹവിരുന്ന്. 9 -ന് ഓർത്തഡോക്സ് വൈദിക സെമിനാരി ​ഗായക സംഘം നേതൃത്വം നൽകുന്ന ക്രിസ്തീയ ​ഗാനസന്ധ്യ.

28-ന് രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം. 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.ജോഷ്വാ മാർ നിക്കോദിമോസ് എന്നിവർ സഹകാർമ്മികരാകും. തുടർന്ന് പ്രദക്ഷിണം, ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്വ്, സ്നേഹവിരുന്ന്.

രാവിലെ 11-ന് വിവിധ സമ്മേളനങ്ങൾ നടക്കും. ചാപ്പലിൽ ചേരുന്ന ഭവന നിർമ്മാണ സഹായ വിതരണ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉ​ദ്ഘാടനം ചെയ്യും. ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.  ഓഡിറ്റോറിയത്തിൽ ചേരുന്ന മർത്തമറിയം വനിതാ സമാജത്തിന്റെ വനിതാ സം​ഗമം യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.ഡോ.ജോമി ജോസ് മുഖ്യപ്രഭാഷണം നടത്തും.

ഉച്ചയ്ക്ക് 12-ന് എക്യൂമെനിക്കൽ ഹാളിൽ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കേന്ദ്ര അസംബ്ലി.  2ന് പേട്രൺസ് ഡേ പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തും. ​ഗീവർ​ഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്

ന്യൂഡൽഹി : ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്. അന്നുതന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത് .ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രികകൾ സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി...

ഇനി ‘നൊന്ത്’ പ്രസവിക്കേണ്ട : ആലപ്പുഴ മെഡിക്കൽ കോളേജിലുണ്ട് വേദന രഹിത സുഖപ്രസവം

ആലപ്പുഴ : 10 മാസം ചുമന്ന് നൊന്ത് പ്രസവിച്ചതാ നിന്നെ..." —അമ്മമാരിൽ നിന്ന് ഒരിക്കലെങ്കിലും ഈ വാചകം കേൾക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇപ്പോള്‍ നൊന്ത് പ്രസവിച്ച കാലമെല്ലാം പഴങ്കഥയാവുകയാണ്....
- Advertisment -

Most Popular

- Advertisement -