Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോടിമത പാലത്തിൻറെ...

കോടിമത പാലത്തിൻറെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണി: എംസി റോഡിൽ ജൂലൈ രണ്ടു മുതൽ ഗതാഗത നിയന്ത്രണം

കോട്ടയം : കോടിമത പാലത്തിൻറെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജൂലൈ രണ്ട്  രാവിലെ 10  മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.

തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ളായിക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് റെയിൽവേ ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപാസ് വഴി ഏറ്റുമാനൂർ പട്ടിത്താനം എത്തി പോകേണ്ടതാണ്.

എറണാകുളം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും പട്ടിത്താനം ജംഗ്ഷനിൽ നിന്നും ബൈപാസ് റോഡ് വഴി മണർകാട്, പുതുപ്പള്ളി വഴി തെങ്ങണയിൽ എത്തി യാത്ര തുടരേണ്ടതാണ്.

അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ കോട്ടയം ടൗൺ ഒഴിവാക്കി മണർകാട് ഏറ്റുമാനൂർ ഭാഗങ്ങളിൽ എത്തി യാത്രക്കാരെ കയറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.

ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കോട്ടയം ടൗൺ, മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട കെ എസ് ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്ററ് ബസുകൾ ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും സിമൻറ് കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, അറുത്തൂട്ടി വഴി ചാലുകുന്ന് ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.

ചങ്ങനാശ്ശേരി ഭാഗത്തുനിന്നും പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകേണ്ട എല്ലാ സ്വകാര്യ വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ദിവാൻ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകണം.

ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയം ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് തുടങ്ങി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ട ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഈരയിൽ കടവ് ബൈപ്പാസ് റോഡ് വഴി മനോരമ ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.

കോട്ടയം ടൗണിൽ നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട കെ എസ് ആർ ടി സി ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്ററ് ബസുകൾ ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തി കൊല്ലാട്, നാൽകവല, കടുവാക്കുളം ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് പോകണം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പ് :ഏപ്രിൽ 26ന് അവധി:48 മണിക്കൂർ മദ്യനിരോധനം

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. വോട്ടെടുപ്പിന്...

നടൻ മോഹൻലാൽ വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തിലെത്തി

കൊല്ലം: നടൻ മോഹൻലാൽ വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തിലെത്തി. അന്തരിച്ച അമ്മാവൻ ഗോപിനാഥൻ നായരുടെ കുടുംബത്തെ കാണാനാണ് ആശ്രമത്തിലെത്തിയത്. അമ്മാവന്റെ മരണ സമയത്ത് വിദേശത്തായിരുന്നതിനാൽ നാട്ടിലെത്തിയ ഉടനെ ബന്ധുക്കളെ കാണാൻ ആശ്രമത്തിൽ എത്തുകയായിരുന്നു. നിർമ്മാതാവും നടനും...
- Advertisment -

Most Popular

- Advertisement -