Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ മഴ കനത്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകി. ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി, ആവശ്യമെങ്കിൽ ഒഴിപ്പിക്കൽ നടപടി അടക്കം സ്വീകരിക്കാൻ കലക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ എ എസ് ഇടുക്കി, കോട്ടയം ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.

കാലാവസ്ഥ സംബന്ധിച്ച് ഇടുക്കി, കോട്ടയം ജില്ലകളിൽ എസ്എംഎസ് അലർട്ടുകൾ നൽകിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലുണ്ടായ മലപ്പുറം നിലമ്പൂർ ചോക്കാട് മേഖലയിൽ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ വിന്യസിക്കാൻ മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകി. സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ മഴക്കെടുതിയിൽ ആറു പേരാണ് മരിച്ചത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിമിഷപ്രിയയുടെ മോചനം : ആക്ഷൻ കൗണ്‍സിലിന് യെമെൻ സന്ദർശന അനുമതിയില്ല

ന്യൂഡൽഹി : നിമിഷപ്രിയയുടെ മോചനത്തിനായി നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ആക്ഷൻ കൗൺസിൽ പ്രതിനിധികൾക്ക് യമനിലേക്ക് പോകാൻ അനുമതി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.ചര്‍ച്ച നടത്തേണ്ടത് കുടുംബമോ കുടുംബം ചുമതലപ്പെടുത്തുന്ന വ്യക്തികളോ ആകണമെന്ന് കേന്ദ്ര...

ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്‍മഹത്യ : പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

പാലക്കാട് : പാലക്കാട് കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്‍മഹത്യയെ തുടർന്ന് സസ്‌പെൻഡ് ചെയ്ത പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു .പ്രധാനാധ്യാപിക യു. ലിസിക്കെതിരായ നടപടിയാണ് മാനേജ്മെന്റ് പിന്‍വലിച്ചത് ....
- Advertisment -

Most Popular

- Advertisement -