തിരുവല്ല: നാല്പതാമത് അഖില ഭാരത ശ്രീമത് ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി കഴിഞ്ഞ 60 ദിവസങ്ങളിലായി കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്നുവന്ന സമ്പൂർണ്ണ നാരായണീയ പാരായണം സമാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റമ്പതിൽപരം നാരായണീയ സമിതികളിൽ നിന്നുള്ള ആയിരത്തിൽപരം നാരായണീയ ഭക്തർ ഈ യജ്ഞത്തിൽ പങ്കെടുത്തു
ചടങ്ങിനോട് അനുബന്ധിച്ച് ആധ്യാത്മികാചാര്യൻ അഡ്വ. രാമനാഥൻ വടക്കൻ പറവൂർ മുഖ്യപ്രഭാഷണം നടത്തി. സത്ര സമിതി ഭാരവാഹികളായ നാരായണസ്വാമി ,അബുജാഷൻ നായർ, പ്രശാന്ത് പുറയാറ്റ്, രാജേശ്വരി അമ്മ, ശ്രീദേവി ശ്യാം,ജയലക്ഷ്മി,മിനി വെട്ടത്തിൽ, ശ്രീദേവി ആർ പ്രൊഫ.ഷൈലജ,പ്രീതി ആർ. നായർ. എന്നിവർ നേതൃത്വം നൽകി.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ യജ്ഞവേദിയിൽ അരങ്ങേറി